Civilianz bagged Award for Best EdTech firm 2021 :- ഇപ്പോൾ എല്ലായിടത്തും എല്ലാ മേഖലയിലും മത്സരമാണ്. ലോകം ആകെ മൊത്തം ‘കോമ്പറ്റിറ്റീവ്’ ആയി. അതിനാൽ തന്നെ വിദ്യാഭ്യാസ രംഗത്തും തൊഴിൽ മേഖലകളിലും മത്സരപരീക്ഷകളുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട് പ്ലസ്ടു കഴിഞ്ഞ വിദ്യാർഥികൾ തുടങ്ങി 35 വയസ്സുവരെയുള്ളവർവരെ കരിയർ ഡെവലപ്പ് ചെയ്യാനായി ഇന്ന് വിവിധ മത്സര പരീക്ഷകളെ ആശ്രയിക്കുന്നുണ്ട്. മെഡിക്കൽ/എൻജിനീയറിംഗ് എൻട്രൻസിൽ നിന്ന് തുടങ്ങുന്നു മത്സര പരീക്ഷകളുടെ നീണ്ട നിര. ആ നിര നീളുന്നത് കേരളത്തിന്റെ മുക്കിലും മൂലയിലുമുള്ള കോച്ചിങ് സെന്ററുകളിലേക്കാണ്. മാസങ്ങളും വർഷങ്ങളും നീണ്ടു നിൽക്കുന്ന കോച്ചിങ് ക്ലാസ്സുകളിൽ നിന്നും ഫീസിന്റെ അമിതഭാരത്തിൽ നിന്നും മാറി വിദ്യാർത്ഥികളുടെ സംതൃപ്തി മാത്രം ലക്ഷ്യം വച്ച് മുന്നേറുന്ന സിവിൽ എൻജിനീയറിംഗ് മത്സര പരീക്ഷ പരിശീലന കേന്ദ്രമാണ് തലസ്ഥാനത്തിന്റെ സ്വന്തം ”സിവിലിയൻസ്“
ഈ പെണ്ണുങ്ങളുടെ കൈയ്യിൽ സിവിലിയൻസ് ഭദ്രമാണ്
കഴിഞ്ഞ ഒമ്പത് വർഷങ്ങളായിഅജിത,ഗായത്രി, ധന്യ എന്നീ 3 പെൺസംരംഭകരുടെ കൈയ്യിൽ ഭദ്രമാണ് സിവിലിയൻസ് എന്ന സ്റ്റാർട്-അപ്പ് സ്ഥാപനം. സ്ഥാപനത്തിന്റെ നടത്തിപ്പും മേൽനോട്ടവും ഈ മൂന്നു പേരാണ്. ഒരു സ്ത്രീ സംരംഭം ആയതിനാൽ തന്നെ സ്റ്റാഫുകളിൽ 70 ശതമാനവും സ്ത്രീകളാണ്.
ഇന്ന് കേരളത്തിലെ തന്നെ നമ്പർ വൺ സിവിൽ എൻജിനീയറിംഗ് മത്സര പരീക്ഷ പരിശീലനകേന്ദ്രമാണ് സിവിലിയൻസ്. തിരുവനന്തപുരം, തമ്പാനൂർ എസ്.എസ്.കോവിൽ റോഡിലെ ആക്സിസ് ടവേഴ്സിന്റെ അഞ്ചാം നിലയിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.
സിവിലാണോ..? സിവിലിയൻസ് തന്നെ ബെസറ്റ്
- അനന്തസാദ്ധ്യതകൾ ഉള്ള മേഖലകളിൽ ജോലി നേടുക എന്നതാണ് പലരുടെയും ആഗ്രഹം. എന്നാൽ പഠിച്ച വിഷയത്തിന്റെ അനന്തസാദ്ധ്യതകൾ കണ്ടെത്താനോ അറിയാനോ ഇന്നാരും ശ്രമിക്കാറില്ല. അങ്ങനെ ”സ്കോപ്പില്ല”, ”മത്സരം കൂടുതലാണ്” എന്നൊക്കെ പറഞ്ഞ് മാറ്റിനിർത്തിയ ഒരു മേഖലയാണ് സിവിൽ എൻജിനീയറിംഗ്.
- ഇന്ന് ബി.ടെക് പഠിച്ചവർ ഡെലിവറി ജോലികൾ മുതൽ പഠിച്ച വിഷയവുമായി ബന്ധമില്ലാത്ത പല ജോലികളും ചെയ്യുന്നുണ്ട്. ലക്ഷ്യ ബോധമില്ലാത്തതും ”സിവിൽ എടുത്തിട്ട് ഇനിയെന്ത് എന്ന ചോദ്യവുമാണ് എൻജിനീയറിംഗ് തെരഞ്ഞെടുത്ത പലരെയും കുഴപ്പിക്കുന്നത്.
- അവിടെയാണ് സിവിലിയൻസ് വ്യത്യസ്തമാകുന്നത്. ബി.ടെക്ക്, ബി.ഇ, ഡിപ്ലോമ, ഐ.ടി.ഐ പഠിച്ചവർക്ക് മുന്നോട്ട് എന്തൊക്കെ സാദ്ധ്യതകളുണ്ട്, ആ സാദ്ധ്യതകൾ ഉപയോഗ പ്രദമാക്കി എങ്ങനെ ജോലിനേടാം തുടങ്ങി ഉദ്യോഗാർത്ഥികളെ ഗൈഡ് ചെയ്യാൻ സിവിലിയൻസ് പരിശീലനകേന്ദ്രം സന്നദ്ധമാണ്.
- കൃത്യമായ പരിശീലനവും പരീക്ഷകളും ലഭ്യമാക്കുക വഴി എൻജിനീയറിംഗ് അനുബന്ധ സർക്കാർ/സർക്കാരേതര മേഖലകളിൽ ജോലി നേടാൻ ഉദ്യോഗാർത്ഥികളെ തയ്യാറാക്കുകയാണ് സിവിലിയൻസ്. 2021ൽ മാത്രം പുറത്തിറങ്ങിയ അസിസ്റ്റന്റ് എഞ്ചിനീയർ, ഓവർസിയർ, ഐ.ടി.ഐ ഇൻസ്ട്രക്ടർ മുതലായ റാങ്ക്ലിസ്റ്റുകളിൽ ആറെണ്ണത്തിൽ ഒന്നാം റാങ്ക് സിവിലിയൻസിലെ കുട്ടികൾക്കായിരുന്നു.
- മെയിൻ ലിസ്റ്റുകളിൽ 60 ശതമാനത്തിലധികം ഉദ്യോർഗാർത്ഥികളും സിവിലിയൻസിന്റേതാണ്. ക്വാളിറ്റിയിൽ വിട്ടുവീഴ്ചയില്ലാത്ത അനുഭവം ലഭ്യമാക്കുന്നതിനായി ഉദ്യോഗാർഥികളുടെ അഭിപ്രായങ്ങൾ കണക്കിലെടുത്താണ് സിവിലിയൻസ് മുന്നോട്ടുപോകുന്നത്.
Civilianz bagged Award for Best EdTech firm in Technical Exam coaching : 2021
എന്തുകൊണ്ട് സിവിൽഎൻജിനീയറിംഗ്..?എന്തുകൊണ്ട് സിവിലിയൻസ്..?
ഒരു ഡിഗ്രി ലെവൽ പരീക്ഷ എന്നതിലുപരി ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക് എന്നിങ്ങനെ വ്യത്യസ്തമേഖലകളിൽ പ്രാവീണ്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കോഴ്സിന് അനുയോജ്യമായ മത്സരപരീക്ഷകളിൽ പരിശീലനം നൽകുകയാണ് സിവിലിയൻസ്. സിവിൽ പഠിച്ചാൽ ജോലി ലഭിക്കില്ല എന്ന തെറ്റിദ്ധാരണ അപ്പാടെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സിവിലിയൻസ് മുന്നേറുന്നത്. സർക്കാർ ജോലിലക്ഷ്യം വയ്ക്കുന്ന ഒരു സിവിൽ എൻജിനീയറിംഗ് ഉദ്യോഗാർത്ഥിക്ക് മുന്നിൽ തുറന്നു കിടക്കുന്നത് വിശാലമായ സാദ്ധ്യതകളാണ്. പി.ഡബ്ള്യു.ഡി, ഇറിഗേഷൻ,എൽ.എസ്.ജി.ഡി, കെ.എസ്.ഇ.ബി, പൊല്യൂഷൻ കൺട്രോൾ ബോർഡ്, വാട്ടർ അതോറിറ്റി തുടങ്ങി ഒട്ടു മിക്ക സർക്കാർ വകുപ്പുകളിലും സിവിൽ എൻജിനിയേഴ്സിനെ ആവശ്യമുണ്ട്. ഓൾ ഇന്ത്യ തലത്തിൽ സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ എല്ലാ വർഷവും ജൂനിയർ എൻജിനീയർ ലെവൽ പരീക്ഷ നടത്താറുണ്ട്. റെയിൽവേ, ഐ.എസ്.ആർ.ഒ, ബി.എ.ആർ.സി, ഐ.ജി.സി.എ.ആർ, ബി.ഐ.എസ് തുടങ്ങിയ പൊതു മേഖലാ സ്ഥാപനങ്ങളിലും നിരവധി സാദ്ധ്യതകളാണ് സിവിൽഎൻജിനീയറിംഗ് ഉദ്യോഗാർത്ഥികൾക്ക് മുന്നിലുള്ളത്. ഇത് മുന്നിൽക്കണ്ടാണ് സിവിലിയൻസ് പരിശീലിപ്പിക്കുന്നതും. ഒരു എൽ.ഡി ക്ലാർക് ലെവൽ പരീക്ഷയ്ക്ക് പഠിക്കുന്നതിന്റെ പകുതി അദ്ധ്വാനം മതി സിവിൽ എൻജിനീയറിംഗ് മത്സരപരീക്ഷകൾക്ക് എന്നുള്ളതും ഇതിന്റെ പ്രത്യേകതയാണ്.
പഠനവഴി ഇങ്ങനെ…
ഉദ്യോഗാർഥികളുടെ സൗകര്യാർത്ഥം ഓൺലൈൻ / ഓഫ്ലൈൻ ക്ലാസുകൾ ലഭ്യമാണ്. ഗേറ്റ് - സിവിൽ, അസിസ്റ്റന്റ് എൻജിനീയർ, ഓവർസിയർ ഗ്രേഡ് 1/2/3, പോളിടെകനിക് ലെക്ച്ചറർ, ജൂനിയർ എൻജിനീയർ തുടങ്ങിയ പരീക്ഷകൾക്കുള്ളപരിശീലനമാണ് ഇവിടെ നൽകുന്നത്. വെറും പരീക്ഷ ജയിക്കാൻ മാത്രമല്ല മറിച്ച് സിവിൽ എൻജിനീയറിംഗിന്റെ അടിസ്ഥാന കാര്യങ്ങളും വസ്തുതകളും ഉദ്യോഗാർത്ഥികൾക്ക് മനസിലാക്കി കൊടുക്കുന്നു. എൻജിനീയറിംഗിൽ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള അദ്ധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നത്. വിവിധ വിഷയങ്ങളിൽ പ്രാവീണ്യം ഉള്ളവർ അവ കൈകാര്യം ചെയ്യും. കൃത്യമായ ഇടവേളകളിൽ മോഡൽ പരീക്ഷകൾ, ചോദ്യപേപ്പർ ചർച്ചകൾ, വിദഗ്ദ്ധരുടെ
ടോക്ക് സീരീസ്, ഫീഡ്ബാക്ക്, മോണിറ്ററിങ് സെഷൻസ്, ഫലപ്രദമായ സ്റ്റഡി മെറ്റീരിയൽസ് എന്നിവ സിവിലിയൻസ് ലഭ്യമാക്കുന്നു. ഉദ്യോഗാർത്ഥികൾക്ക്
പരിശീലനം വേണ്ട വിഷയങ്ങൾ മാത്രമായി തെരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്. ആ വിഷയത്തിന് മാത്രം ഫീസ് അടയ്ക്കാം എന്നതും ലാഭകരമാണ്.
സിവിൽ എൻജിനീയറിംഗ് പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി നിരവധി പുത്സകങ്ങളും സിവിലിയൻസിന്റെ പബ്ളിക്കേഷൻ വിഭാഗത്തിൽ നിന്നും പ്രസിദ്ധീകരിക്കുന്നുണ്ട്.
പഠിക്കാം…പോക്കറ്റ് കാലിയാകാതെ
ബി.ടെക് പരീക്ഷയിൽ സി.ജി.പി.എ സ്കോർ ഒമ്പതിന് മുകളിലുള്ളവർക്കും, ശാരീരികമായി വൈകല്യമുള്ളവർക്കും,എന്തെങ്കിലും കാരണങ്ങളാൽ കോഴ്സ് നിർത്തി വീണ്ടും ചേരുന്നവർക്കും, നിർദ്ധനരായവർക്കും ഫീസിനത്തിൽ ഇളവുകളും ലഭ്യമാണ്. കൊവിഡ്ക്കാലത്ത് 100 നിർദ്ധന വനിതകൾക്ക് സിവിലിയൻസ് സൗജന്യമായി പഠനാവസരം ഒരുക്കിയിരുന്നു. അന്യ ജില്ലകളിൽ നിന്നും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് താമസസൗകര്യവും ഭക്ഷണവും ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് ക്രമീകരിച്ചിട്ടുണ്ട്.
പ്രഗത്ഭരുടെ കീഴിൽ പരിശീലനം
സിവിൽ എൻജിനീയറിംഗ് മേഖലയിലെ പല വകുപ്പുകളിലെയും തലപ്പത്തിരുന്നവരും പ്രഗത്ഭരുമായ വ്യക്തികളാണ് സിവിലിയൻസിന്റെ അഡ്വൈസറി ബോർഡിലുള്ളത്. മുൻ നാറ്റ്പാക്ക് ഡയറക്ടർ ഡോ.ബി.ജി.
ശ്രീദേവി, റിട്ട.പി.ഡബ്ള്യു.ഡി ചീഫ് എൻജിനീയർ മുരുകേശൻ, റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ (എൽ.എസ്.ജി.ഡി) അൻവർഹുസൈൻ തുടങ്ങിയവർ അഡ്വൈസറി ബോർഡ് അംഗങ്ങളാണ്. ഇവരുടെ മാർഗ നിർദേശവും പ്രയതനവും സിവിലിയൻസിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് മുതൽക്കൂട്ടാണ്. എൻജിനീയറിംഗ് മേഖലയിലെ പ്രൊഫഷണൽസിനും പഠിതാക്കൾക്കുമായി വിദഗ്ദ്ധർനയിക്കുന്ന എല്ലാ മാസവും സിവിലിയൻസ് ’’ലെറ്റ്സ് ടോക്ക് എൻജിനീയറിംഗ്‘’ എന്ന സൗജന്യ വെബിനാർ സീരീസും സംഘടിപ്പിക്കുന്നുണ്ട്.
ആപ്പിലാകാതിരിക്കാൻ സിവിൽ ആപ്പ് ഉണ്ട്
ഓൺലൈൻ ക്ലാസുകൾ നടക്കുന്നത് സിവിലിയൻസിന്റെ തന്നെ സിവിൽ ആപ്പ് വഴിയാണ്. ആൻഡ്രോയിഡിലും ഐ.ഓ.എസിലും ആപ്പ് ലഭ്യമാണ്.കോഴ്സ് അപഡേ്ഷൻസും ജോബ് അലർട്സും നിരന്തരമായി ആപ്പ് വഴി വിദ്യാർഥികളിലേക്ക് എത്തിക്കുന്നു. ഉദ്യോഗാർത്ഥിക്ക് ഇഷ്ടമുള്ള കോഴ്സ് സമയം ക്രമീകരിച്ച് തെരഞ്ഞെടുക്കാം. അനിമേഷൻ വീഡിയോസ് ഉപയോഗിച്ച് ക്ലാസുകൾ കൂടുതൽ
എളുപ്പമുള്ളതാക്കുകയും ചെയുന്നു.
KERALA PSC CIVIL ENGINEERING NOTIFICATION ALERT |
KERALA ENGINEERING SERVICES : A MUCH NECESSARY ONE |
BEST STUDY MATERIAL FOR GATE CIVIL ENGINEERING |
CIVILIANZ SOCIAL MEDIA PLATFORMS
Our Social media platforms are excusively for Civil Engineering students, job candidates, teachers and all those who have passion for Civil Engineering.
You will get
-
Civil engineering quizz and rewards
-
Regular job notifications
-
Exam notifications
-
PDF notes
-
Study tips
-
Civil related discussion and all in this group.
JOIN OUR SOCIAL MEDIA PLATFORMS
Leave a comment