Kerala PSC Departmental Test

Kerala PSC Departmental Test Notification Open

Kerala PSC Departmental Test ന് അപേക്ഷിക്കുവാനുള്ള സമയമാണിപ്പോൾ. വർഷത്തിൽ രണ്ടു തവണയാണ് പി.എസ്.സി. ഈ പരീക്ഷ നടത്തി വരുന്നത് . കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന ജീവനക്കാരെ സംബന്ധിച്ച് വകുപ്പുതല പരീക്ഷകൾക്ക് വലിയ പ്രാധാന്യമുണ്ട്.

ജീവനക്കാരുടെ പ്രൊബേഷൻ പൂർത്തിയാക്കൽ, സ്ഥാനക്കയറ്റം എന്നിവയ്ക്ക് പി.എസ്.സി. നിഷ്കർഷിക്കുന്ന വിവിധ വകുപ്പുതല പരീക്ഷകൾ പാസായേ തീരൂ. സർവീസിലുള്ള എല്ലാ ജീവനക്കാരും അവശ്യം പാസാവേണ്ട പൊതുവായ പരീക്ഷകളുണ്ട്. ഇതിനൊപ്പം ഓരോ വകുപ്പിനും മാത്രമായുള്ള പ്രത്യേകം പരീക്ഷകളും നടത്തുന്നു.

പ്രൊബേഷൻ പൂർത്തിയാക്കാനും, പ്രൊമോഷനുമായി എല്ലാ ജീവനക്കാരും പാസാവേണ്ട പരീക്ഷകളെ ‘അക്കൗണ്ട് ടെസ്റ്റുകൾ’ എന്ന ഗണത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ലോവർ, ഹയർ എന്നീ വകഭേദങ്ങൾ ഈ പരീക്ഷകൾക്കുണ്ട്. നാലു വിഷയങ്ങളാണ് ഈ വിഭാഗത്തിലുള്ളത്.

1.കേരള സർവീസ് ചട്ടങ്ങൾ (കെ.എസ്.ആർ.)
2.കേരള ട്രഷറി കോഡ് (കെ.ടി.സി.)
3.കേരള ഫിനാൻഷ്യൽ കോഡ് (കെ.എഫ്.സി.)
4.ഇൻട്രൊഡക്ഷൻ ടു ഇന്ത്യൻ ഗവൺമെന്റ് അക്കൗണ്ട്സ് ആൻഡ് ഓഡിറ്റ്

ഈ നാലു പേപ്പറുകൾക്കും ലോവർ, ഹയർ എന്നിങ്ങനെ പരീക്ഷകളുണ്ട്. സാധാരണയായി പ്രൊബേഷൻ പൂർത്തിയാക്കാനായാണ് അക്കൗണ്ട് ടെസ്റ്റ് ലോവറുകൾ പാസാകേണ്ടത്. ഗസറ്റഡ് തസ്തികകളിലേക്കുള്ള പ്രമോഷന് അക്കൗണ്ട് ടെസ്റ്റ് ഹയറുകൾ പാസാവേണ്ടത് നിർബന്ധമാണ്

Kerala PSC Departmental Test

ലോവറിനും ഹയറിനുമുള്ള ചോദ്യങ്ങൾ ഒരേ പുസ്തകത്തിൽ നിന്നും തന്നെയാണ്. എന്നാൽ ചോദ്യങ്ങളുടെ നിലവാരത്തിൽ വ്യത്യാസം വരും. ഒബ്ജക്ടീവ് മാതൃകയിലെ ഒ.എം.ആർ. പരീക്ഷയാണ് ഇപ്പോൾ ഇതിനായി നടത്തിവരുന്നത്.
‘പുസ്തകങ്ങൾ നോക്കി എഴുതേണ്ട പരീക്ഷകൾ’ എന്നതാണ് വകുപ്പുതല പരീക്ഷകളെ വേറിട്ടതാക്കുന്ന പ്രത്യേകത. എന്നാൽ, എല്ലാ വകുപ്പുതല പരീക്ഷകൾക്കും ഈ സ്വഭാവമല്ല. അക്കൗണ്ട് ടെസ്റ്റുകളിൽ തന്നെ ഇൻട്രൊഡക്ഷൻ ടു അക്കൗണ്ട്സ് ആൻഡ് ഓഡിറ്റ് പുസ്തകമില്ലാതെ എഴുതേണ്ട പരീക്ഷയാണ്.

എന്നാൽ, പുസ്തകങ്ങൾ നോക്കി ഉത്തരമെഴുതാം എന്നത് ഈ പരീക്ഷകൾ എളുപ്പത്തിൽ ജയിക്കാനുള്ള മാർഗമേയല്ല. കേരള സർവീസ് ചട്ടങ്ങൾ, ട്രഷറി കോഡ് തുടങ്ങിയ പരീക്ഷകളിൽ നിശ്ചിതസമയത്തിനുള്ളിൽ ഉത്തരങ്ങൾ കണ്ടെത്തുക എന്നത് അത്ര എളുപ്പമല്ല. വിവിധ ചട്ടങ്ങളും വകുപ്പുകളും കൃത്യമായി മനസിലാക്കിയിരുന്നാലേ ഈ പരീക്ഷകൾ പാസാകാൻ കഴിയൂ.

ഓരോ വർഷവും ലക്ഷക്കണക്കിന് അപേക്ഷകരാണ് പി.എസ്.സി.യുടെ അക്കൗണ്ട് പരീക്ഷകൾ എഴുതുന്നത്. ഇതിൽ കൂടുതലാളുകളും ഒന്നിലേറെ തവണ എഴുതുന്നതായി കണ്ടുവരുന്നത് കേരള സർവീസ് ചട്ടങ്ങൾ, കേരള ട്രഷറി കോഡ് എന്നീ പരീക്ഷകളാണ്. ഈ പരീക്ഷകളുടെ ഹയർ പേപ്പറുകൾ കൂടുതൽ കടുപ്പമുള്ളവയാണ്.

 

വിവിധ വിഷയങ്ങളിൽ പരീക്ഷയ്ക്ക് ഒപ്പം കരുതേണ്ട പുസ്തകങ്ങൾ ഇനിപ്പറയുന്നവയാണ്:

1. കേരള സർവീസ് ചട്ടങ്ങൾ- കെ.എസ്.ആർ. വോള്യം 1, 2
2.കേരള ട്രഷറി കോഡ് – കേരള ട്രഷറി കോഡ് വോള്യം 1, 2, കേരള അക്കൗണ്ട് കോഡ് വോള്യം-2
3.കേരള ഫിനാൻഷ്യൽ കോഡ് – കേരള ഫിനാൻഷ്യൽ കോഡ് വോള്യം 1, 2, കേരള ബജറ്റ് മാന്വൽ
4.ഇൻട്രൊഡക്ഷൻ ടു അക്കൗണ്ട്സ് ആൻഡ് ഓഡിറ്റ് – കേരള അക്കൗണ്ട് കോഡ് വോള്യം-1, ബെയർ ആക്ട് (ഭരണഘടന)

 

പരീക്ഷയുടെ ഉദ്ദേശ്യം

ഉദ്യോഗക്കയറ്റം എന്നതിനു പുറമേ മറ്റൊരു വലിയ ലക്ഷ്യം കൂടി വകുപ്പുതല പരീക്ഷകൾക്കുണ്ട്. സർക്കാർ ഉദ്യോഗസ്ഥർക്ക് തങ്ങളുടെ ദൈനംദിന വ്യവഹാരങ്ങളുടെ ഭാഗമായി അക്കൗണ്ട് ടെസ്റ്റിനുള്ള വിഷയങ്ങളിൽ സാമാന്യമായ അറിവ് നിശ്ചയമായും ഉണ്ടായിരിക്കേണ്ടതുണ്ട്.

ഇത്തരത്തിലുള്ള അറിവുണ്ടെങ്കിലേ ഉദ്യോഗസംബന്ധമായതും പൊതുജനങ്ങളുമായി ബന്ധപ്പെട്ടതായതുമായ പല കാര്യങ്ങളിലും ഉചിതമായ തീരുമാനങ്ങൾ സമയബന്ധിതമായി കൈക്കൊള്ളനാവൂ. ഈ വിഷയങ്ങളിൽ അടിസ്ഥാന ധാരണകൾ ഇല്ലാത്തപക്ഷം ഓഫീസ് പ്രവർത്തനങ്ങളെ അത് പിന്നോട്ടടിക്കും.

 

 

 

സർവീസ് ചട്ടങ്ങൾ

വകുപ്പുതല പരീക്ഷകളിൽ ഏറ്റവും കൂടുതൽ പേർ മാറ്റുരയ്ക്കുന്ന വിഷയമെന്ന് കേരള സർവീസ് ചട്ടങ്ങളെ വിശേഷിപ്പിക്കാം. ഉദ്യോഗസ്ഥർ തങ്ങളുടെ സേവനകാലയളവിലും അതിനു ശേഷവും പാലിക്കേണ്ടതും അറിയേണ്ടതുമായ എല്ലാ വിവരങ്ങളും സർവീസ് ചട്ടങ്ങളിൽ അടങ്ങിയിട്ടുണ്ട്. നിയമനം മുതൽ പെൻഷൻ വരെ നീളുന്ന നൂറുകണക്കിന് ചട്ടങ്ങളാണ് ഇതിന്റെ പ്രതിപാദ്യം.

പെൻഷൻ, ഗ്രാറ്റ്വിവിറ്റി, യാത്രാബത്ത, പുതിയ ശമ്പള സ്കെയ്ലുകളുടെ ഫിക്സിങ്, ലീവുകൾ തുടങ്ങിയവ സംബന്ധിച്ചുള്ള കണക്കുകൂട്ടലുകളെല്ലാം സർവീസ് ചട്ടങ്ങളിലാണ് പ്രതിപാദിക്കുന്നത്. സർവീസ് ചട്ടങ്ങളിൽ അവഗാഹമുള്ളവർക്ക് പ്രത്യേക പരിഗണന തന്നെ ഓഫീസുകളിൽ ലഭിക്കുന്നു.

കേരള സർവീസ് ചട്ടങ്ങളുടെ മാതൃകയിലാണ് പൊതുമേഖലാ സ്ഥാപനങ്ങളും, സ്വകാര്യസ്ഥാപനങ്ങളുമെല്ലാം ജീവനക്കാരുമായി ബന്ധപ്പെട്ട ചട്ടങ്ങൾക്ക് രൂപംനൽകിയിട്ടുള്ളത്. അതുകൊണ്ട് തന്നെ കേരള സർവീസ് ചട്ടങ്ങളിൽ കൂടുതൽ അറിവു നേടുന്നത് മികവാണ്.

സങ്കീർണമായ ആശയങ്ങളും കണക്കുകൂട്ടലുകളും നിറഞ്ഞ വിഷയമെന്ന നിലയിൽ കൃത്യമായ മാർഗദർശനം ലഭിക്കുന്നത് കേരള സർവീസ് ചട്ടങ്ങൾ പരീക്ഷയിലെ വിജയത്തിൽ മികച്ച സഹായമാവും

 

ട്രഷറി കോഡ്

സർക്കാരും പൊതുസമൂഹവുമായുള്ള സാമ്പത്തിക വ്യവഹാരങ്ങളിൽ പാലിക്കേണ്ട ചട്ടങ്ങളും നിയമങ്ങളുമാണ് കേരള ട്രഷറി കോഡ് മുന്നോട്ടുവെക്കുന്നത്. വിശാലമായ ഈ വിഷയം പലപ്പോഴും വായനക്കാർക്ക് ആശയക്കുഴപ്പം ഉണ്ടാക്കും.

അതുകൊണ്ടു തന്നെ കുറഞ്ഞ സമയത്തിനുള്ളിൽ പുസ്തകങ്ങളിൽ നിന്നും ഉത്തരങ്ങൾ കണ്ടെത്തുക എളുപ്പമല്ല. വ്യക്തതയോടെ ചട്ടങ്ങൾ മനസിലാക്കിയാലേ വിജയം ഉറപ്പിക്കാനാവൂ.

 

പരിശീലനത്തിന്റെ ആവശ്യകത

കുറഞ്ഞ സമയത്തിനുള്ളിൽ അക്കൗണ്ട് ടെസ്റ്റുകൾ വിജയിക്കാൻ സഹായിക്കുന്ന പ്രത്യേക പരിശീലനപരിപാടിയാണ് സിവിലിൻസ് ആവിഷ്‌കരിച്ചിരിക്കുന്നത്. പല തവണ ചോദ്യങ്ങൾ ആവർത്തിച്ച മേഖലകൾക്ക് ഊന്നൽ നൽകുന്ന പരിശീലനമാണിത്. അപേക്ഷകർക്ക് കൂടുതൽ ശ്രദ്ധ വേണ്ട കേരള സർവീസ് ചട്ടങ്ങൾ, ട്രഷറി കോഡ് എന്നീ വിഷയങ്ങൾക്ക് പ്രത്യേക ഊന്നൽ നൽകിയിരിക്കുന്നു.

Kerala PSC Departmental Test Mock Test

പ്രധാന ചട്ടങ്ങൾ ലഘുവായി അവതരിപ്പിക്കുന്നതിനൊപ്പം മാതൃകാ ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളുമടങ്ങിയ ടെസ്റ്റ് സീരീസ് ഈ പരിശീലനപരിപാടിയുടെ ഭാഗമാണ്. ലൈവ് ക്ലാസ്സുകളും അതിന്റെ റെക്കോർഡഡ് വീഡിയോകളും, നിങ്ങൾക്കിഷ്ടപ്പെട്ട സമയത്തു ക്ലാസ് അറ്റൻഡ് ചെയ്യാനുള്ള സൗകര്യം, ഓരോ വീഡിയോ ക്ലാസ്സിനൊപ്പവും Assessment ടെസ്റ്റുകൾ, സംശയ നിവാരണത്തിനായി ഫാക്കൽറ്റി സപ്പോർട്ടോടു കൂടിയ ഡിസ്കഷൻ ബോർഡ് എന്നിവ ഈ കോഴ്സിന്റെ പ്രതേകതയാണ് ..

ചുരുങ്ങിയ കാലയളവിനുള്ളിൽ അക്കൗണ്ട് ടെസ്റ്റുകൾ പാസാവാൻ പരീക്ഷാർഥികളെ പ്രാപ്തമാക്കും വിധമാണ് പരിശീലനം ക്രമീകരിച്ചിട്ടുള്ളത്. പരീക്ഷ എഴുതുന്നവർക്ക് മാത്രമല്ല, മേൽവിഷയങ്ങളിൽ കൂടുതൽ ആഴത്തിലും പരപ്പിലുമുള്ള അറിവ് ലക്ഷ്യമിടുന്നവർക്കും ഈ പരിശീലനപരിപാടി ഒരു മുതൽക്കൂട്ടാവും.

കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനുമായി വിളിക്കൂ:

📲93834 50416

 

വകുപ്പുതല പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് പരസ്പ്പരം സംശയദൂരീകരണത്തിനായുള്ള ഗ്രൂപ്പ് ..

 

തിരുവനന്തപുരം , എറണാകുളം , കോഴിക്കോട് മേഖലകളിലെ വിവിധ ജില്ലാ പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്താൻ നിശ്ചയിച്ചിട്ടുള്ള ഡിപ്പാർട്ട്മെന്റൽ പരീക്ഷകൾക്ക് ഓൺലൈൻ മുഖേന അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു . അപേക്ഷകൾ 2021 ആഗസ്റ്റ് 04 രാത്രി 12 മണി വരെ സ്വീകരിക്കുന്നതാണ് . നിശ്ചിത സമയത്തിനു മുൻപു തന്നെ e – payment സംവിധാനം ഉപയോഗിച്ച് ഫീസ് അടയ്ക്കുന്നതിലും അപേക്ഷ സമർപ്പിക്കുന്നതിലും പരീക്ഷാർത്ഥികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് . ഓൺലൈൻ മുഖേനയല്ലാതെയുള്ള അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ് . കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റായ www.keralapsc.gov.in ലൂടെ രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനുശേഷം പരീക്ഷാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ് .

കോവിഡ് -19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജൂലെ വിജ്ഞാപനപ്രകാരമുള്ള പരീക്ഷകൾ ഒ.എം.ആർ പരീക്ഷയായിട്ടാണ് നടത്തുന്നത് .

 

Kerala PSC Departmental Test

 

2021 പരീക്ഷകൾ തിരുവനന്തപുരം , എറണാകുളം , കോഴിക്കോട് എന്നീ മൂന്ന് മേഖലകളിലായി നടത്തുവാനാണ് നിശ്ചയിച്ചിരിക്കുന്നത് . അതാത് മേഖലകളിലെ പരീക്ഷാകേന്ദ്രങ്ങളുടെ ലഭ്യതയ്ക്കനുസൃതമായി പരീക്ഷാകേന്ദ്രം , അനുവദിക്കുന്നതാണ് . വിവിധ മേഖലകളിലുൾപ്പെടുന്ന ജില്ലകൾ ചുവടെ ചേർക്കുന്നു .

1 , തിരുവനന്തപുരം മേഖല ( തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട , ആലപ്പുഴ ജില്ലകൾ )

2 . എറണാകുളം മേഖല ( കോട്ടയം , ഇടുക്കി , എറണാകുളം , തൃശൂർ , പാലക്കാട് ജില്ലകൾ )

3 . കോഴിക്കോട് മേഖല ( മലപ്പുറം , കോഴിക്കോട് , വയനാട് , കണ്ണൂർ , കാസറഗോഡ് ജില്ലകൾ )

പരീക്ഷാർത്ഥികൾക്ക് അതാതു മേഖലകളിൽ ഉൾപ്പെടുന്ന ജില്ലകൾ മുൻഗണനാ ക്രമത്തിൽ തെരഞ്ഞെടുക്കാവുന്നതാണ് .ലക്ഷദ്വീപിലെ പരീക്ഷാർത്ഥികൾക്ക് കോഴിക്കോട് എറണാകുളം മേഖലകളിലേക്ക് ഓൺലൈൻ പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്

a ) KSR Part I , Rule 12 ( 7 ) നോട്ട് 2 പ്രകാരം നിർബന്ധിത വകുപ്പുതല പരീക്ഷയിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് പരീക്ഷാ ദിവസം / ദിവസങ്ങൾ പ്രസ്തുത പരീക്ഷാകേന്ദ്രത്തിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ആവശ്യമായ സമയം ഉൾപ്പെടെ ഡ്യൂട്ടിയായി പരിഗണിക്കുവാൻ വ്യവസ്ഥയുണ്ട് . KSR Part II , Rule 77-79 പ്രകാരം വകുപ്പുതല പരീക്ഷയിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് അർഹമായ യാത്രാബത്ത അനുവദനീയമാണ്

വകുപ്പുതല പരീക്ഷയിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് അർഹമായ യാത്രാബത്ത അനുവദനീയമാണ് . 2.2 വകുപ്പുതല പരീക്ഷയിൽ അപേക്ഷിക്കുന്നതിന് മുൻപായി പരീക്ഷാർത്ഥികൾ ഓൺലൈനായി Department Test One – time Registration ചെയ്യേണ്ടതാണ് . രജിസ്ട്രേഷൻ സമയത്ത് ഒാരോ പരീക്ഷാർത്ഥിയും തങ്ങളുടെ വ്യക്തിപരമായ വിവരങ്ങളായ ജനനത്തീയതി , മേൽവിലാസം , ഔദ്യോഗിക പദവി , ഔദ്യോഗിക മേൽവിലാസം മുതലായവ നൽകുന്നതിനോടൊപ്പം നിർദ്ദേശിക്കപ്പെട്ട് രീതിയിൽ തങ്ങളുടെ ഫോട്ടോഗ്രാഫും അപ്ലോഡ് ചെയ്യേണ്ടതാണ് . തുടർന്ന് ഒരു ‘ User ID ‘ നൽകുന്നതാണ് . പരീക്ഷാർത്ഥികൾക്ക് തന്നെ ‘ ‘ Password ‘ ഉം ‘ User ID ‘ ഉം തെരെഞ്ഞെടുക്കാവുന്നതാണ് . ഇവ രണ്ടും രഹസ്യമായി സൂക്ഷിക്കേണ്ടതും അപേക്ഷയിലൂടെ നൽകുന്ന വ്യക്തി വിവരങ്ങൾ ശരിയാണെന്ന് ഉറപ്പ് വരുത്തേണ്ടതും പരീക്ഷാർത്ഥികളുടെ ചുമതലയാണ് . ഒരു പരീക്ഷാർത്ഥി യാതൊരു കാരണവശാലും ഒന്നിൽ കൂടുതൽ രജിസ്ട്രേഷൻ പാഫൈൽ സൃഷ്ടിക്കാൻ പാടില്ല . പാഫൈലിൽ ആധാർ കാർഡിന്റെ വിവരങ്ങൾ നിർബന്ധമായും ഉൾപ്പെടുത്തണ്ടതാണ് .

തങ്ങളുടെ ‘ User ID , ” ‘ Password ‘ എന്നിവ ഉപയോഗിച്ച് ഓരോ പ്രാവശ്യവും അപേക്ഷ ക്ഷണിക്കുന്ന മുറയ്ക്ക് പരീക്ഷാർത്ഥികൾക്ക് വകുപ്പുതല പരീക്ഷകൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ് . പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാൻ പരീക്ഷാർത്ഥി ഒറ്റ പ്രൊഫൈൽ തന്നെ ഉപയോഗിക്കേണ്ടതാണ് .

Departmental test login ചെയ്ത് ഒറ്റ  പ്രൊഫൈലിൽ നിന്നും വകുപ്പുതല പരീക്ഷയ്ക്കും അപേക്ഷിക്കാൻ കഴിയും .വകുപ്പുതല പരീക്ഷകൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതിവരെയും തങ്ങൾ സമർപ്പിച്ച അപേക്ഷയിലെ വിവരങ്ങൾ ( ഉദാ : പേപ്പറുകൾ , ടെസ്റ്റ് , മേഖല മുതലായവ ) മാറ്റി നൽകുന്നതിന് പരീക്ഷാർത്ഥികൾക്ക് അനുവാദം ഉണ്ടായിരിക്കുന്നതാണ് . അവസാന തീയതിയിൽ നിലവിലുള്ള ഫോട്ടോയും മറ്റു വിവരങ്ങളും അടങ്ങിയ അപേക്ഷകളാവും പരിഗണിക്കുക . Online Application പൂരിപ്പിക്കുന്നതിന് മൻപ് വിജ്ഞാപനം വിശദമായി വായിക്കേണ്ടതാണ് . വിജ്ഞാപനം കമ്മീഷന്റെ വെബ് സൈറ്റിൽ ലഭ്യമാണ് .

കമ്മിഷന്റെ 5-3-2003 – ലെ 17 -ാം നമ്പർ തീരുമാനപ്രകാരം വകുപ്പുതല പരീക്ഷ കേരള സംസ്ഥാന സർവ്വീസിൽ ഉള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു അല്ലാത്തവരിൽ നിന്നും ലഭിക്കുന്ന അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ് .

 

dept classes test series

Now departmental test series available each at Rs 499/-

അപേക്ഷാഫീസ് :

2019 മെയ് മുതൽ വകുപ്പുതല പരീക്ഷാ ഫീസ് നിരക്ക് പുതുക്കി നിശ്ചയിച്ചിട്ടുണ്ട് . പരീക്ഷാർത്ഥികൾ പുതുക്കിയ നിരക്കിൽ ഫീസ് ഒടുക്കേണ്ടതാണ് . ( സ.ഉ.( അച്ചടി) നം . 28/2019 ധന ഉത്തരവ് തീയതി 8.3.2019 )

ഓൺലൈൻ ബാങ്കിംഗ് സംവിധാനം ഉപയോഗിച്ചുള്ള e – payment മുഖേനയാണ് പരീക്ഷാ ഫീസും , സർട്ടിഫിക്കറ്റ് ഫീസും ഒടുക്കേണ്ടത് ( ചെലാൻ ഉപയോഗിച്ച് ട്രഷറികളിൽ നേരിട്ടോ | ഇ ചെലാൻ മുഖേനയോ പണമൊടുക്കുന്നത് സ്വീകാര്യമല്ല ) e – payment മുഖേന പണമൊടുക്കുന്നതിന് പരീക്ഷാർത്ഥികളുടെ പ്രൊഫൈലിലെ ” Make Payment ” എന്ന ഓപ്ഷൻ ഉപയോഗിക്കാവുന്നതാണ് . ടി ഓപ്ഷൻ വഴി പരീക്ഷാർത്ഥിക്ക് ട്രഷറി വകുപ്പിന്റെ സൈറ്റിലേക്ക് പ്രവേശിച്ച് ഓൺലൈൻ ആയി ഒടുക്കാവുന്നതാണ് . ഇതിനായി പരീക്ഷാർത്ഥിക്കോ / ബന്ധപ്പെട്ടവർക്കോ ഏതെങ്കിലും ബാങ്കിന്റെ Online Banking Account ആവശ്യമാണ് . ട്രഷറി സൈറ്റിൽ നിന്നും ഒടുക്കുന്നതിനായി ബാങ്കിംഗിലേക്ക് പ്രവേശിക്കുമ്പോൾ ലഭ്യമാകുന്ന GR Number ( Government Reference No. ) കുറിച്ചെടുത്ത് സൂക്ഷിക്കേണ്ടതാണ് . ഒടുക്കിക്കഴിഞ്ഞാൽ പരീക്ഷാർത്ഥിയുടെ പ്രൊഫൈലിൽ GR Number ഉൾപ്പെടെ payment details , കാണാവുന്നതാണ് .

ഓരോ പേപ്പറിനും 160 / ( നൂറ്റി അറുപത് ) രൂപാ എന്ന നിരക്കിലാണ് പരീക്ഷാഫീസ് . ഈ അടിസ്ഥാനത്തിൽ എത്ര പേപ്പറുകൾ ഉണ്ട് എന്ന് കണക്കാക്കി മുഴുവൻ പരീക്ഷാഫീസും ഒടുക്കേണ്ടതാണ് . 2019 ജൂലൈയിലെ വകുപ്പുതല പരീക്ഷ മുതൽ ഒരു സർട്ടിഫിക്കറ്റിന് 210 / ( ഇരുന്നൂറ്റി പത്ത് രൂപ നിരക്കിൽ എത്ര സർട്ടിഫിക്കറ്റിനാണോ അപേക്ഷിക്കുന്നത് അത്രയും തുക സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഒടുക്കേണ്ടതാണ് . പരീക്ഷാ ഫീസ് , സർട്ടിഫിക്കറ്റ് ഫീസ് ഇനങ്ങളിൽ ഒടുക്കേണ്ടുന്ന തുക Default ആയി കാണാവുന്നതാണ് . ജനുവരി 2011 മുതൽ വകുപ്പുതല പരീക്ഷയ്ക്ക് അപേക്ഷിക്കുകയും , സർട്ടിഫിക്കറ്റ് ഫീസ് ഒടുക്കുകയും ചെയ്തവർ അതേ പ്രൊഫൈലിലൂടെ അപേക്ഷിച്ചാൽ മാത്രമേ ഒടുക്കിയ സർട്ടിഫിക്കറ്റ് ഫീസ് സാധുവായി പരിഗണിക്കുകയുള്ളൂ . ( അല്ലാതെയുള്ള അപേക്ഷകൾ നിരസിക്കുന്നതാണ് ) . ഒരിക്കൽ അടച്ച് പരീക്ഷാഫീസ് യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല .

നേരിട്ടുള്ള നിയമനം വഴിയോ ബൈട്രാൻസ്ഫർ മുഖാന്തിരമോ നിയമിക്കപ്പെട്ടിട്ടുള്ള ഒരു ഉദ്യോഗസ്ഥന്റെ പ്രൊബേഷന്റെയോ ട്രെയിനിംഗിന്റെയോ പൂർത്തീകരണത്തിനോ , ഏതെങ്കിലും തസ്തികയിൽ ഇൻക്രിമെന്റോ സ്ഥിരപ്പെടുത്തലോ ലഭിക്കുന്നതിനോ , ഉയർന്ന തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം കിട്ടുന്നതിനോ ഒരു പോസ്റ്റിൽ പിഴ കൂടാതെ തുടരുന്നതിനോ ഏതെങ്കിലും ടെസ്റ്റ് പാസ്സായിരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ ( obligatory test ) പ്രസ്തുത ടെസ്റ്റുകൾക്കും സർവ്വീസിലുള്ള ആളുകൾക്ക് പുതുതായി ഏതെങ്കിലും ടെസ്റ്റ് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിൽ അപ്രകാരമുള്ള ടെസ്റ്റുകൾക്കും G.O. ( MS ) 166 / 76 / PD dated 04-06-1976 അനുസരിച്ച് ജീവനക്കാർക്ക് അതാത് വകുപ്പിലെ ഉദ്യാഗക്കയറ്റങ്ങൾക്ക് ( Line of Promotion ) ഉള്ള തസ്തികകളിലേക്ക് ആവശ്യമായ വകുപ്പുതല പരീക്ഷകൾക്കും അപേക്ഷകരിൽ നിന്ന് പരീക്ഷാ ഫീസ് ഈടാക്കുന്നതല്ല . ( Free Chance ) . ഈ സൗജന്യം ഓരോ ടെസ്റ്റിനെ സംബന്ധിച്ചിടത്തോളവും ഒരാൾക്ക് ഒന്നിൽ കൂടുതൽ തവണ ലഭിക്കുന്നതല്ല . ( G.O. ( MS ) 26 / 76 / PD dated 25-01-1976 ) . രണ്ടാമത്തെ തവണ മുതൽ ഫീസ് ഈടാക്കുന്നതാണ് .

ഒരു പരീക്ഷയ്ക്ക് free chance- ൽ അപേക്ഷിക്കുകയും എന്നാൽ ഏതെങ്കിലും കാരണവശാൽ പരീക്ഷ എഴുതാതിരിക്കുകയും ചെയ്താൽ അതും ഫീസ് സൗജന്യം അനുവദിക്കപ്പെട്ടിട്ടുള്ള തവണയായി കണക്കാക്കപ്പെടുന്നതാണ് . ഓരോ ടെസ്റ്റിനും മുഴുവനായിട്ടാണ് ഫീസ് സൗജന്യം അനുവദിക്കപ്പെട്ടിട്ടുള്ളത് . അല്ലാതെയുള്ള പലപേപ്പറുകളുള്ള ഓരോ ടെസ്റ്റിന്റെയും ഓരോ പേപ്പറുകളായിട്ടല്ല . ( G.O. ( MS ) 29 / 75 / PD dated 6-2-1975 ) . ഉദാഹരണമായി അക്കൗണ്ട് ടെസ്റ്റിന് ചേരുന്ന ഒരാൾക്ക് ( 4 പേപ്പറിനും കൂടി ചേർന്നാലും ഇല്ലെങ്കിലും ) ഒരു പ്രാവശ്യം മാത്രമേ ഫീസ് സൗജന്യം കിട്ടുകയുള്ളൂ . ആ പരീക്ഷയിൽ എല്ലാ പേപ്പറുകളും ജയിക്കാൻ സാധിച്ചിട്ടില്ലായെങ്കിൽ അടുത്ത തവണ മുതൽ താറ്റ് പേപ്പറുകൾക്കും അപേക്ഷിക്കാതിരുന്ന പേപ്പറുകൾക്കും ഫീസ് ഒടുക്കി അപേക്ഷിക്കേണ്ടതാണ് .

മേൽപറഞ്ഞ ആനുകൂല്യങ്ങൾ G.O. ( MS ) 249 / 70 / PD dated 22-7-1970 അനുസരിച്ച് ഗവണ്മെന്റ് സർവ്വീസിലുള്ള ടൈപ്പിസ്റ്റുകൾക്കും റ്റെനോഗ്രാഫർമാർക്കും G.O. ( MS ) 274 / 71 / PD dated 27-8-1971 അനുസരിച്ച് പബ്ലിക് സർവ്വീസ് കമ്മീഷൻ നടത്തുന്ന എസ്.എസ്.എൽ.സി സ്റ്റാൻഡേർഡ് ( S.S.LC Standard ) ലുള്ള ക്ലറിക്കൽ പരീക്ഷയ്ക്ക് ഇരിക്കുവാൻ അനുമതി ലഭിച്ചിട്ടുള്ള താഴ്ന്ന വരുമാനക്കാരായ സർക്കാർ ജീവനക്കാർക്കും G.O. ( Rt . ) No.706 / 75 / PD dated 21-7-1975 അനുസരിച്ച് കേരള ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിലെ ജീവനക്കാർക്കും G.O. ( Ms. ) No.302 / 75 / G.Edn . Dated 17-12-1975 അനുസരിച്ച് വകുപ്പുതല പരീക്ഷ ഒബ്ലിഗേറ്ററിയായി നിശ്ചയിക്കപ്പെട്ടിട്ടുള്ള കേരളത്തിലെ എയ്ഡഡ് ഹൈസ്കൂളിലേയും എയ്ഡഡ് ട്രെയിനിംഗ് സ്കൂളിലെയും ഹൈഡ് മാസ്റ്റർമാർക്കും മറ്റ് ജീവനക്കാർക്കും G.O. ( Ms. ) No . 146 / 76 / G.Edn . Dated 04.08.1976 അനുസരിച്ച് ഒബ്ലിഗേറ്ററിയായി നിശ്ചയിക്കപ്പെട്ടിട്ടുള്ള വകുപ്പുതല പരീക്ഷകൾക്കും കേരളത്തിലെ പെമറി സ്കൂളുകളിലെയും അപ്പർ പെമറി സ്കൂളുകളിലെയും ഹെഡ്മാസ്റ്റർമാർക്കും പി.ഡി ടീച്ചർമാർക്കും G.O ( P ) No . 150 / 77 / PW dated 17-09-1977 womjmuolaj 60100000000 വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയർമാരുടെ പ്രൊബേഷൻ പൂർത്തീകരിക്കുന്നതിനും തുടർന്ന് ഉദ്യാഗക്കയറ്റം കിട്ടുന്നതിനും നിർബന്ധമാക്കപ്പെട്ടിരിക്കുന്ന പി.ഡബ്ലു.ഡി . മാന്വൽ പരീക്ഷയ്ക്കും P.W.D. Manual Test ) ലഭിക്കുന്നതാണ് .

കോർപ്പറേഷൻ , മുനിസിപ്പാലിറ്റി എന്നീ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും യൂണിവേഴ്സിറ്റി , ഇലക്ട്രിസിറ്റി ബോർഡ് , കെ.എസ്.ആർ.റ്റി.സി , വാട്ടർ അതോറിട്ടി തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഫീസ് സൗജന്യത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല . എന്നാൽ കേരള പഞ്ചായത്ത് വകുപ്പിലെ ജീവനക്കാർക്ക് G.O. ( MS ) No . 215 / 86 / LAD dated 28-10-1986 പ്രകാരവും കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ജീവനക്കാർക്ക് G.O ( Rt . ) No. 101 / 78 / AD dated 16.01.1978 ( JA000 . ) ഒബ്ലിഗേറ്ററിയായി നിശ്ചയിക്കപ്പെട്ടിട്ടുള്ള വകുപ്പുതല പരീക്ഷകൾക്ക് ഫീസ് സൗജന്യത്തിന് അർഹത ഉണ്ടായിരിക്കുന്നതാണ് . ട്രഷറി , ലോക്കൽ ഫണ്ട് ആഡിറ്റ് എന്നീ വകുപ്പുകളിലെ ജീവനക്കാർക്ക് ഒഴികെയുള്ളവർക്ക് Account Test ( Higher ) – ന് ഫീസ് സൗജന്യത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല . വിദ്യാഭ്യാസ വകുപ്പിലെ Higher Secondary School Teacher , Vocational . Higher Secondary School Teacher , Non Vocational Higher Secondary ( School Teacher , ആരോഗ്യ വകുപ്പിലേയും , മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെയും Staff Nurse , Head Nurse എന്നീ തസ്തികകളിൽ ജാലി നോക്കുന്നവർക്ക് വകുപ്പുതല പരീക്ഷ – നിർബന്ധം അല്ലാത്തതിനാൽ ഫീസ് സൗജന്യത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല .

ഫീസ് സൗജന്യത്തിന് അർഹരായിട്ടുള്ളവർ പ്രസ്തുത വിവരം അപേക്ഷയിൽ രേഖപ്പെടുത്തുന്നതു കൂടാതെ Admission Ticket – ലെ സർട്ടിഫിക്കറ്റ് തങ്ങളുടെ വകുപ്പു മേധാവിയേയോ ആഫീസ് മേധാവിയേയോ കൊണ്ട് സർട്ടിഫൈ ചെയ്യിക്കേണ്ടതും ബന്ധപ്പെട്ട് കോളത്തിൽ TICK മാർക്ക് ചെയ്യിക്കേണ്ടതുമാണ് .

Annexure – A യിൽ 24 ൽ കൊടുത്തിരിക്കുന്ന കേരള ജയിൽ ഓഫീസേഴ്സ് ടെസ്റ്റ് – മൂന്നാം പേപ്പർ ( പ്രാക്ടിക്കൽ ) പരീക്ഷയ്ക്ക് ജയിൽ ഐ.ജി. അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങളിൽ നിന്നും അതായത് 30-09-1993 വരെ RICA ൽ നിന്നും | SICA – ൽ നിന്നും 1-10-1993 മുതൽ 13-10-2003 വരെ SICA ൽ നിന്നു മാത്രവും 14-10-2003 മുതൽ RICA ൽ നിന്നും | SICA ൽ നിന്നും ആംഡ് ആന്റ് സ്ക്വാഡ് ഡില്ലിൽ ( റൈഫിൾ ഷൂട്ടിംഗ് , റിവോൾവർ ഷൂട്ടിംഗ് മുതലായവ ) – പരീശീലനം വിജയകരമായി പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് മാത്രമേ അപേക്ഷിക്കുവാൻ അർഹതയുള്ളൂ . തമിഴ് നാട്ടിലെ വെല്ലൂരിലുള്ള RICA യുടെ പേര് APCA ( Academy of Prisons & Correctional Administration ) എന്നാക്കി മാറ്റിയിട്ടുള്ളതിനാൽ ടി സ്ഥാപനത്തിൽ നിന്നും സർട്ടിഫിക്കറ്റ് നേടിയിട്ടുള്ളവർക്കും പ്രായോഗിക പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ് . അല്ലാതെയുള്ളവരുടെ അപേക്ഷകൾ പരിഗണിക്കുന്നതല്ല . ട്രെയിനിംഗ് നേടിയിട്ടുള്ള സർട്ടിഫിക്കറ്റിന്റെ ശരിപ്പകർപ്പ് സ്വയം സാക്ഷ്യപ്പെടുത്തി ജോയിന്റ് സെക്രട്ടറി , വകുപ്പുതല പരീക്ഷാവിഭാഗം , കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ , പട്ടം , തിരുവനന്തപുരം എന്ന വിലാസത്തിൽ വകുപ്പുതല പരീക്ഷയുടെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയ്ക്ക മുൻപായി ലഭിക്കത്തക്കവിധം അയച്ചുതരേണ്ടതാണ് . അല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ് . അവരെ പ്രായോഗിക പരീക്ഷയിൽ പങ്കെടുപ്പിക്കുന്നതല്ല . മേൽ പറഞ്ഞിരിക്കുന്ന ടെസ്റ്റിന്റെ പ്രായോഗിക പരീക്ഷ തിരുവനന്തപുരത്താ , തൃശൂരോ , കണ്ണുരോ സൗകര്യപ്രദമായ മറ്റേതെങ്കിലും കേന്ദ്രത്തിൽ വച്ചോ നടത്തുന്നതായിരിക്കും പ്രായോഗിക പരീക്ഷ നടത്തുന്ന സ്ഥലവും തീയതിയും യഥാവസരം പ്രസിദ്ധപ്പെടുത്തുന്നതാണ് .

Kerala PSC Departmental Test പരീക്ഷയുടെ ഭാഗമായി നടത്തിയിരുന്ന ജയിൽ സബോർഡിനേറ്റ് ആഫീസേഴ്സിന്റെ പ്രായോഗിക പരീക്ഷ 22.05.2019 ലെ സ.ഉ. ( കെ ) 54/2019 ആഭ്യന്തരം പ്രകാരം പെഷ്യൽ ടെസ്റ്റ് ആയി നടത്തുന്നതാണ് . അതിലേയ്ക്കായി പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കുന്നതാണ്

Annexure – A യിൽ 31 – മതായി കൊടുത്തിരിക്കുന്ന കേരള പഞ്ചായത്ത് ടെസ്റ്റ് , പഞ്ചായത്ത് ഡിപ്പാർട്ട്മെന്റിലെ യു.ഡി ക്ലാർക്കുമാർ , ഹെഡ് ക്ലാർക്കുമാർ , പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസർമാർ എന്നിവർക്കു വേണ്ടി G.O. ( MS . ) No.154 / 75 / LA & SWD dated 9-7-1975 പ്രകാരം നടത്തുന്ന പൊതുപരീക്ഷയാണ് . മുമ്പ് നടത്തിയിരുന്ന കേരള പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസേഴ്സ് ടെസ്റ്റ് പ്രസ്തുത ഉത്തരവ് പ്രകാരം നിർത്തലാക്കി കഴിഞ്ഞു . കേരള പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസേഴ്സ് ടെസ്റ്റിന്റെ എല്ലാ പേപ്പറുകളും ഇതിനകം തന്ന് ജയിച്ചിട്ടുള്ളവരെ പഞ്ചായത്ത് ടെസ്റ്റ് എഴുതുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട് . കേരള പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസേഴ്സ് ടെസ്റ്റിലെ ഏതെങ്കിലും പേപ്പറുകൾ ജയിക്കുവാൻ ഉള്ളവർ പഞ്ചായത്ത് ടെസ്റ്റിലെ തദനുസൃതമായ ( Corresponding ) പേപ്പറിന് ചേർന്ന് ജയിച്ചാൽ മതിയാകുന്നതാണ് .

ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് ഫോർ ദി എക്സിക്യൂട്ടീവ് ആന്റ് മിനിസ്റ്റീരിയൽ സ്റ്റാഫ് ഓഫ് കെ.എസ്.ഇ. ബോർഡ് എന്ന വകുപ്പുതല പരീക്ഷയുടെ പഴയസിലബസ്സിൽ മൂന്നാമത്തെ പേപ്പറായ Eletcrictiy Supply Act പ്രസ്തുത സിലബസ്സിൽ പാസ്സാകുന്നതിന് രണ്ട് അവസരം ( 07/2019 , 01/2020 ) നൽകിയിരുന്നതും ടി പേപ്പർ വിജയിക്കുന്ന മുറയ്ക്ക് പഴയ സിലബസ്സിലുള്ള സർട്ടിഫിക്കറ്റ് നൽകുന്നതും , 1/2019 മുതൽ പരിഷ്കരിച്ച muleimig lenge Eletcrictiy Act 2003 , Companies Act 2013 & Rules ഉം അതിനോടൊപ്പം പുതുതായി ഉൾപ്പെടുത്തിയ Goods and Services Tax , Indian Cotnract Act – 1872- ഉം പാസ്സാകുന്നവർക്കു മാത്രം പുതിയ സിലബസ്സിലുള്ള സർട്ടിഫിക്കറ്റ് നൽകുന്നതുമാണ്

എല്ലാ ടെസ്റ്റുകളും ഭാഗികമായി പാസ്സാകാവുന്നതാണ് .

അതുകൊണ്ട് Kerala PSC Departmental Test പരീക്ഷാർത്ഥികൾക്ക് അവർ പാസ്സാകേണ്ട് ടെസ്റ്റുകൾ മുഴുവനായോ ഒന്നോ അതിലധികമോ പേപ്പറുകൾക്ക് മാത്രമായോ ചേരുവാനുള്ള സ്വാതന്ത്യം ഉണ്ടായിരിക്കും . OMR മാതൃകയിലുള്ള ടെസ്റ്റുകളുടെ സമയം അക്കൗണ്ട് ടെസ്റ്റ് ( ലോവർ ) കെ.എസ്.ആർ , അക്കൗണ്ട് ടെസ്റ്റ് ( ഹയർ ) കെ.എസ്.ആർ. , അക്കൗണ്ട് ടെസ്റ്റ് ഫോർ എക്സിക്യൂട്ടിവ് ഓഫീസേഴ്സ് പേപ്പർ – Il ( കെ.എസ്.ആർ. ) എക്സൈസ് ടെസ്റ്റ് പാർട്ട് എ & പാർട്ട് ബി എന്നിവ ഒഴികെ ) ഒന്നര മണിക്കൂർ ആയിരിക്കുന്നതാണ് . ( അക്കൗണ്ട് ടെസ്റ്റ് ( ലോവർ ) കെ.എസ്.ആർ. , അക്കൗണ്ട് ടെസ്റ്റ് ( ഹയർ ) കെ.എസ്.ആർ. , അക്കൗണ്ട് ടെസ്റ്റ് ഫോർ എക്സിക്യൂട്ടിവ് ഓഫീസേഴ്സ് പേപ്പർ – II ( കെ.എസ്.ആർ. ) , എക്സൈസ് ടെസ്റ്റ് ( പാർട്ട് എ & പാർട്ട് ബി ) എന്നീ പരീക്ഷകൾക്ക് രണ്ട് മണിക്കുർ ആയിരിക്കും സമയ ദൈർഘ്യം . Free Chance ന് ആവശ്യപ്പെടുന്ന , അന്യത സേവനത്തിൽ ( On Deputation ) തുടരുന്ന ജീവനക്കാർ Parent Department – ലെ ആഫീസ് മേധാവി / വകുപ്പ് മേധാവിയെക്കൊണ്ട് അഡ്മിഷൻ ടിക്കറ്റിലെ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തേണ്ടതാണ് .

( എ ) ജനപ്രതിനിധികളുടെ പേഴ്സണൽ സ്റ്റാഫിൽ അംഗമായിട്ടുള്ള സർക്കാർ ജീവനക്കാർ വകുപ്പുതല പരീക്ഷയ്ക്ക് ഹാജരാക്കുന്ന അഡ്മിഷൻ ടിക്കറ്റിലെ സാക്ഷ്യപ്പെടുത്തലുകൾ ബന്ധപ്പെട്ട ജനപ്രതിനിധി നിർവ്വഹിച്ചാലും മതിയാകും . അവരുടെ പേര് , പദവി മുതലായവ ഉൾക്കൊള്ളുന്ന സീലുകൾ യഥാസ്ഥാനത്ത് നിർബന്ധമായും പതിച്ചിരിക്കണം . ഓരോ ടെസ്റ്റും അതാതു വകുപ്പിലെ ഉദ്യോഗസ്ഥർ പാസ്സായിരിക്കണമെന്ന് കാലാകാലങ്ങളിൽ പുറപ്പെടുവിച്ചിട്ടുള്ള സർക്കാർ ഉത്തരവിൻ പ്രകാരം നിർബന്ധമാക്കിയിട്ടുള്ളതാണ് . ( ജയിൽ ടെസ്റ്റ് , കേരള സ്റ്റേറ്റ് പ്രൊബേഷൻ ടെസ്റ്റ് , രജിസ്ട്രേഷൻ ടെസ്റ്റ് , ലോക്കൽ ഫണ്ട് ആഡിറ്റ് ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് , ഫോറസ്റ്റ് ടെസ്റ്റ് , പഞ്ചായത്ത് ടെസ്റ്റ് , കോഓപ്പറേറ്റീവ് ടെസ്റ്റ് , എസ്.സി. ഡെവലപ്പ്മെന്റ് ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് , കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് സർവ്വീസിലെ അംഗങ്ങൾക്കുള്ള ടെസ്റ്റ് എന്നിവ അതാതു വകുപ്പിലെ ഉദ്യാഗസ്ഥന്മാർക്ക് മാത്രമുള്ളതാണ് . കേരള സ്റ്റേറ്റ് പ്രൊബേഷൻ ടെസ്റ്റ് സാമൂഹ്യക്ഷേമവകുപ്പിലെ ഡിസ്ട്രിക്ട് പ്രാബേഷൻ ആഫീസർമാരെ ഉദ്ദേശിച്ചിട്ടുള്ളതാണ് .

വിവിധ വകുപ്പുകളിലുള്ളവർക്ക് അതാതു വകുപ്പുകളിൽ നിർബന്ധിതമാക്കിയിട്ടുള്ള എല്ലാ ടെസ്റ്റുകളും എഴുതുവാൻ കഴിയത്തക്കവിധമാണ് കമ്മീഷൻ ടൈംടേബിൾ തയ്യാറാക്കുന്നത് . എന്നാൽ ഏതെങ്കിലും വകുപ്പിൽ നിർബന്ധിതമല്ലാത്ത പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ ടൈംടേബിൾ പ്രകാരം പ്രസ്തുത പരീക്ഷ എഴുതുവാൻ സാധിക്കുമെങ്കിൽ മാത്രം അപേക്ഷിക്കേണ്ടതാണ് . അല്ലാതെ അതിനായി ടൈംടേബിളിൽ മാറ്റം വരുത്തുന്നതല്ല .

31.07.1986 ലെ GO ( Ms ) No. 249 / 86 / GAD അനുസരിച്ച് ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് ( L.F.S. ) ലുള്ള ജൂനിയർ മെംമ്പർമാർക്ക് യൂണിഫൈഡ് അക്കൗണ്ട് ടെസ്റ്റ് പ്രത്യേകം നടത്തുന്നതിനാൽ 15.12.1978 – ലെ GO ( Ms ) No.549 / 78 / GAD അനുസരിച്ചുള്ള അക്കൗണ്ട് ടെസ്റ്റ് ( ലോവർ ) നാല് പേപ്പറുകൾ ബാധകമായിരിക്കുന്നതല്ല . പ്രസ്തുത സർവ്വീസിലുള്ളവർ പ്രത്യേക വിജ്ഞാപന പ്രകാരം യൂണിഫൈഡ് അക്കൗണ്ട് ടെസ്റ്റിന് അപേക്ഷിച്ചു കൊള്ളണ്ടതാണ് . ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് ( I.F.S. ) – ലുള്ള ജൂനിയർ മെംമ്പർമാർ “ ഫോറസ്റ്റ് ടെസ്റ്റ് ഫോർ എക്സിക്യൂട്ടീവ് ആന്റ് കൺട്രോളിംഗ് സ്റ്റാഫ് ” എന്ന പരീക്ഷയ്ക്ക് ഈ വിജ്ഞാപന പ്രകാരം അപേക്ഷിക്കേണ്ടതില്ല . ടി പരീക്ഷയ്ക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം 19-2-1985 0900lvloe GO ( Ms ) No. 74 / 85 / GAD അനുസരിച്ച് പ്രത്യേകം പ്രസിദ്ധപ്പെടുത്തുന്നതാണ് .

Annexure – ‘ A ‘ യിൽ 15 മതായി കൊടുത്തിരിക്കുന്ന മുൻസിപ്പൽ ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് , മുൻസിപ്പൽ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്ന ക്ലാർക്കുമാർക്കുവേണ്ടി 12-7-1978 olumloloe G.O ( Rt . ) 2072 / 78 / LA & S.W.D , 25-5-1979 തീയതിയിലെ G.O ( Rt . ) 1712 / 79 / L A & S.W.D , 20-2-1981 0wolwloei G.O ( M.S ) 3681 / LA & S.W.D. Agm9 20000001 ) VW ( 10000 നടത്തുന്ന് പരീക്ഷയാണ് . ഈ പരീക്ഷയുടേയും കേരള മുൻസിപ്പൽ ടെസ്റ്റ് മൂന്നാം പേപ്പറിന്റേയും സിലബസ് ഒന്നു തന്നെയാണ് .

പരീക്ഷാ ഹാളിൽ ബുക്കുകളുടെ സഹായത്തോടുകൂടി ഉത്തരമെഴുതാവുന്ന ടെസ്റ്റുകൾ ( with books ) ഏതെല്ലാമാണെന്ന് അനുബന്ധത്തിൽ സിലബസ് വിവരിക്കുന്നിടത്ത് വ്യക്തമാക്കിയിട്ടുണ്ട് . അങ്ങനെയുള്ള ടെസ്റ്റുകൾക്ക് നിശ്ചയിച്ചിട്ടുള്ള പുസ്തകങ്ങളും ( ഗവൺമെന്റ് പ്രസിദ്ധീകരണങ്ങൾ മാത്രം ) അവയിൽ വരുത്തിയിട്ടുള്ള ഭേദഗതികളും തൽസംബന്ധമായി ഗവണ്മെന്റ് പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ആക്ട് ആന്റ് റൂൾസ് മാത്രം ഉപയോഗിക്കാവുന്നതാണ് . സർക്കാർ ഉത്തരവാകുന്ന മുറയ്ക്ക് നിശ്ചിത പേപ്പറിന് നിർദ്ദിഷ്ട കാലാവധിക്ക് അനുവദിക്കുന്ന സ്വകാര്യ പ്രസിദ്ധീകരണങ്ങൾ മാത്രമേ തദനുസൃതമായി പരീക്ഷാഹാളിൽ ഉപയോഗിക്കുവാൻ അനുവാദമുള്ളൂ . ഇപ്രകാരം Time Table Notification ൽ വ്യക്തമായി പറഞ്ഞിട്ടുള്ളതല്ലാതെ സ്വകാര്യ പ്രസാധകർ പ്രസിദ്ധീകരിച്ചിട്ടുള്ള കേരള സർവ്വീസ് റൂൾസ് തുടങ്ങിയ ഒരു സ്വകാര്യ പ്രസിദ്ധീകരണവും പരീക്ഷാഹാളിൽ ഉപയോഗിക്കുവാൻ പാടുള്ളതല്ല .

കുറിപ്പുകളോ വിവരങ്ങളോ അടങ്ങിയ ബുക്കുകളും ഗൈഡുകളും , അംഗീകൃത പുസ്തകങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ( ടൈം ടേബിൾ വിജ്ഞാപനത്തിൽ അനുവദിച്ചിട്ടുള്ളവ ഒഴികെ ) എന്നിവയും പരീക്ഷാഹാളിൽ കൊണ്ടു വരുന്നതിന് അനുവദിക്കുന്നതല്ല . ഈ നിർദ്ദേശങ്ങൾക്ക് വിപരീതമായി പെരുമാറുന്ന പരീക്ഷാർത്ഥികളുടെ പരീക്ഷാഫലം അസാധുവാക്കപ്പെടുന്നതാണ് . അതിനോടൊപ്പം തന്ന കമ്മീഷന് ഉചിതമെന്ന് തോന്നുന്ന മറ്റ് ശിക്ഷാ നടപടികളും സ്വീകരിക്കുന്നതാണ് . സിലബസിന്റെ നേർക്ക് ( with books ) എന്ന് എഴുതിയിട്ടില്ലാത്ത പരീക്ഷകൾ ബുക്കുകളുടെ സഹായമില്ലാതെ എഴുതേണ്ടതാണ് . മറ്റ് നിർദ്ദേശങ്ങൾ അഡ്മിഷൻ ടിക്കറ്റിനൊപ്പം ലഭിക്കുന്നതും അവ വായിച്ച് കൃത്യമായി പാലിക്കേണ്ടതുമാണ്

Kerala PSC Departmental Test പരീക്ഷയ്ക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി വരെ പരീക്ഷാർത്ഥികൾക്ക് പേപ്പറുകൾ / മേഖല എന്നിവ മാറ്റുവാനുള്ള അവസരം അവരുടെ പാഫൈലിൽ ലഭ്യമാകുന്നതാണ് . പരീക്ഷാപേപ്പറുകൾ പരീക്ഷാർത്ഥികൾ സ്വയം തെരഞ്ഞെടുക്കുന്നതിനാൽ അവസാന തീയതിക്കു ശേഷം യാതൊരു കാരണവശാലും അനുവദിക്കപ്പെട്ട പേപ്പറുകളിൽ മാറ്റം നൽകുന്നതല്ല .

 

താഴെ പറയുന്ന ന്യൂനതകളുള്ള അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ് .

1. മതിയായ അപേക്ഷാ ഫീസ് ഇല്ലാത്ത അപേക്ഷകൾ
2 . പരീക്ഷാഫീസ് അടയ്ക്കുന്നതിൽ നിന്നും ഒഴിവാക്കപ്പെടുന്നതിനുള്ള അർഹത ഇല്ലാതെ സൗജന്യ അവസരം ലഭിക്കുന്നതിന് അപേക്ഷിച്ചവരുടെ അപേക്ഷകൾ
3. ഒരു സർട്ടിഫിക്കറ്റിനാവശ്യമായ പേപ്പറുകൾക്ക് മുഴുവനായോ ഭാഗികമായോ സൗജന്യ അവസരം ഒരു തവണ രേഖപ്പെടുത്തുകയും പിന്നീട് സൗജന്യ അവസരത്തിന് അപേക്ഷിക്കുകയും ചെയ്തിട്ടുള്ളവർ
4 , നിർദ്ദേശ പ്രകാരമല്ലാത്ത ഫോട്ടോയോടുകൂടിയ അപേക്ഷകൾ

 

താഴെ പറയുന്ന ന്യൂനതകളുള്ളവരുടെ പരീക്ഷാഫലം അസാധുവാക്കുന്നതാണ്

1. അഡ്മിഷൻ ടിക്കറ്റിലെ സാക്ഷ്യപ്പെടുത്തലുകൾ യഥാവിധി നിർവ്വഹിക്കാതിരിക്കുക .
2. ഫീസ് സൗജന്യം അപേക്ഷയിൽ അവകാശപ്പെടുകയും ആയത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കാതിരിക്കുകയും ചെയ്യുക .
3. അഡ്മിഷൻ ടിക്കറ്റ് പ്രകാരം അനുവദിക്കാത്ത പേപ്പറുകൾക്ക് പരീക്ഷ എഴുതുക .
4. അഡ്മിഷൻ ടിക്കറ്റിലെ ഫോട്ടോയ്ക്കു മുകളിൽ മറ്റു ഫോട്ടോ ഒട്ടിച്ച് പരീക്ഷയ്ക്ക് ഹാജരാകുക .

KPSC Departmental Exam Hall Ticket

പരീക്ഷാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് പരീക്ഷാ ഹാളിൽ ഹാജരാക്കേണ്ടതും പരിശോധനയ്ക്കായി അധികൃതർക്ക് കൈമാറേണ്ടതുമാണ് . അഡ്മിഷൻ ടിക്കറ്റ് ഹാജരാക്കാത്ത പക്ഷം പരീക്ഷ എഴുതുവാൻ അനുവദിക്കുന്നതല്ല . അഡ്മിഷൻ ടിക്കറ്റ് സാക്ഷ്യപ്പെടുത്തുമ്പോൾ പരീക്ഷാർത്ഥിയുടെ ഒപ്പ് , ഫോട്ടോ , പേര് എന്നിവയും ഫീചാൻസ് അവകാശപ്പെടുകയാണെങ്കിൽ ആയതും പരിശോധിച്ച് മേലധികാരി ബന്ധപ്പെട്ട് കോളങ്ങളിൽ മാർക്ക് ചെയ്തുവെന്നും ഓഫീസ് മുദയോടൊപ്പം സാക്ഷ്യപ്പെടുത്തുന്ന മേലധികാരിയുടെ ഒപ്പ് , പേര് , തസ്തികയുടെ പേര് എന്നിവയോരോന്നും വ്യക്തമായിത്തന്നെ അഡ്മിഷൻ ടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട് എന്നും ഉറപ്പു വരുത്തേണ്ടതാണ് . ആഫീസ് സീൽ മേലധികാരിയുടെ ഔദ്യാഗിക പദവിക്ക് തെളിവായി സ്വീകരിക്കുന്നതല്ല . അപേക്ഷകൻ തന്നെ ആഫീസ് മേലധികാരിയാണെങ്കിൽ അദ്ദേഹത്തിന്റെ മേലധികാരിയുടെ മേലൊപ്പും വാങ്ങിക്കേണ്ടതാണ് . ഇവയിൽ ഏതെങ്കിലുമൊന്ന് വിട്ടുപോകുന്നതിനാലും അപൂർണ്ണമോ , അവ്യക്തമോ ആയ സാക്ഷ്യപ്പെടുത്തലുകൾ കാരണം പരീക്ഷാർത്ഥികൾക്ക് Kerala PSC Departmental Test എഴുതുവാനുള്ള അവസരം നഷ്ടമാകുന്നതാണ്

ഏതെങ്കിലും കാരണവശാൽ Kerala PSC Departmental Test റദ്ദാക്കുകയോ , മാറ്റിവെയ്ക്കുകയോ ചെയ്യുന്ന പക്ഷം ആയത് സംബന്ധിച്ച വിവരങ്ങൾ പ്രത ദൃശ്യമാധ്യമങ്ങൾ വഴി മാത്രം അറിയിക്കുന്നതാണ് . പരീക്ഷാർത്ഥികൾക്ക് വ്യക്തിഗത മെമ്മോ നൽകുന്നതല്ല .

 

Leave a comment