Kerala PSC Departmental Test

Kerala PSC Departmental Test Notification – January 2022

 

Kerala PSC Departmental Test ന് അപേക്ഷിക്കുവാനുള്ള സമയമാണിപ്പോൾ. വർഷത്തിൽ രണ്ടു തവണയാണ് പി.എസ്.സി. ഈ പരീക്ഷ നടത്തി വരുന്നത് . കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന ജീവനക്കാരെ സംബന്ധിച്ച് വകുപ്പുതല പരീക്ഷകൾക്ക് വലിയ പ്രാധാന്യമുണ്ട്.

ജീവനക്കാരുടെ പ്രൊബേഷൻ പൂർത്തിയാക്കൽ, സ്ഥാനക്കയറ്റം എന്നിവയ്ക്ക് പി.എസ്.സി. നിഷ്കർഷിക്കുന്ന വിവിധ വകുപ്പുതല പരീക്ഷകൾ പാസായേ തീരൂ. സർവീസിലുള്ള എല്ലാ ജീവനക്കാരും അവശ്യം പാസാവേണ്ട പൊതുവായ പരീക്ഷകളുണ്ട്. ഇതിനൊപ്പം ഓരോ വകുപ്പിനും മാത്രമായുള്ള പ്രത്യേകം പരീക്ഷകളും നടത്തുന്നു.

പ്രൊബേഷൻ പൂർത്തിയാക്കാനും, പ്രൊമോഷനുമായി എല്ലാ ജീവനക്കാരും പാസാവേണ്ട പരീക്ഷകളെ ‘അക്കൗണ്ട് ടെസ്റ്റുകൾ’ എന്ന ഗണത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ലോവർ, ഹയർ എന്നീ വകഭേദങ്ങൾ ഈ പരീക്ഷകൾക്കുണ്ട്.  

 

 

 

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ 2022 ജനുവരി വിജ്ഞാപനപ്രകാരം കോഴിക്കോട് മേഖലകളിലെ വിവിധ ജില്ലാ തിരുവനന്തപുരം, എറണാകുളം, പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്താൻ നിശ്ചയിച്ചിട്ടുള്ള ഡിപ്പാർട്ട്മെന്റൽ പരീക്ഷകൾക്ക് ഓൺലൈൻ മുഖേന അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. അപേക്ഷകൾ 2022 ജനുവരി 27 രാത്രി 12 മണി വരെ സ്വീകരിക്കുന്നതാണ്. നിശ്ചിത സമയത്തിനു മുൻപു തന്നെ e-payment സംവിധാനം ഉപയോഗിച്ച് ഫീസ് അടയ്ക്കുന്നതിലും അപേക്ഷ സമർപ്പിക്കുന്നതിലും പരീക്ഷാർത്ഥികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഓൺലൈൻ മുഖേനയല്ലാതെയുള്ള അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്.

കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റലൂടെ രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനുശേഷം പരീക്ഷാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. മുൻ പരീക്ഷകൾക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനു വേണ്ടി രജിസ്റ്റർ ചെയ്തിട്ടുള്ള പരീക്ഷാർത്ഥികൾ ഒരു കാരണവശാലും രജിസ്ട്രേഷനിലൂടെ വീണ്ടും രജിസ്റ്റർ ചെയ്യുവാൻ പാടുള്ളതല്ല. അവർ പ്രസ്തുത (പ്രൊഫൈലിലൂടെ) മാത്രം ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.

 

dept classes test series

Now departmental test series available each at Rs 499/-

 

സർവ്വീസിലുള്ള അന്ധരായ പരീക്ഷാർത്ഥികൾക്ക് വേണ്ടി നടത്തുന്ന വാചാ പരീക്ഷ (Viva – Voce)-ക്ക് (G.O.(P)No.31/11/P&ARD dated 19 2011 പ്രകാരം) അപേക്ഷിക്കുവാൻ പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കുന്നതാണ്. ആയതിനാൽ കാഴ്ചപരിമിതരായ പരീക്ഷാർത്ഥികൾ ഈ വിജ്ഞാപന പ്രകാരം അപേക്ഷിക്കേണ്ടതില്ല.   KERALA PSC DEPARTMENTAL TESTS പരീക്ഷകൾ തിരുവനന്തപുരം , എറണാകുളം , കോഴിക്കോട് എന്നീ മൂന്ന് മേഖലകളിലായി നടത്തുന്നത്.  അതാത് മേഖലകളിലെ പരീക്ഷാകേന്ദ്രങ്ങളുടെ ലഭ്യതയ്ക്കനുസൃതമായി പരീക്ഷാകേന്ദ്രം, അനുവദിക്കുന്നതാണ്. വിവിധ മേഖലകളിലുൾപ്പെടുന്ന ജില്ലകൾ ചുവടെ ചേർക്കുന്നു.

  1. തിരുവനന്തപുരം മേഖല (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ)
  2. എറണാകുളം മേഖല (കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകൾ)
  3. കോഴിക്കോട് മേഖല (മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകൾ)

KERALA PSC DEPARTMENTAL TESTS പരീക്ഷാർത്ഥികൾക്ക് അതാതു മേഖലകളിൽ ഉൾപ്പെടുന്ന ജില്ലകൾ മുൻഗണനാ ക്രമത്തിൽ തെരഞ്ഞെടുക്കാവുന്നതാണ് . ലക്ഷദ്വീപിലെ പരീക്ഷാർത്ഥികൾക്ക് കോഴിക്കോട് എറണാകുളം മേഖലകളിലേക്ക് ഓൺലൈൻ പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്.  

 

KERALA PSC DEPARTMENTAL TESTS ആരൊക്കെ എഴുതണം ? എന്തൊക്കെ എഴുതണം ?

Annexure – A യിൽ 6 ആയി കൊടുത്തിരിക്കുന്ന പി.ഡബ്ലു.ഡി. മാന്വൽ പരീക്ഷ, പൊതുമരാമത്ത് വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയർമാർക്ക് പ്രാബേഷൻ പൂർത്തിയാക്കുന്നതിനും തുടർന്നുള്ള ഉദ്യാഗക്കയറ്റത്തിനും ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള അക്കൗണ്ട് ടെസ്റ്റ് ലോവറിനും പി . ഡബ്ലു.ഡി. പരീക്ഷയ്ക്കും പുറമേ പരീക്ഷയ്ക്കും പുറമേ നിർബന്ധമാക്കിയിട്ടുള്ളതാണ്. (G.O(P)No.150/77/PW dated 17-09-1977). Annexure – A യിൽ പോലീസ് ടെസ്റ്റ് 19 , 20 എന്നിവ പ്രത്യേകം ടെസ്റ്റുകൾ തന്നെയായിരിക്കും (G.O(MS)No.146/82/Home(A)Department dated 16-12-1982)  

 

 

KERALA PSC DEPARTMENTAL TEST
KERALA ENGINEERING SERVICES : A MUCH NECESSARY ONE
CLICK HERE TO JOIN KERALA PSC DEPARTMENTAL TESTS WHATSAPP STUDY GROUP

 

 

Annexure – A യിൽ 24 ൽ കൊടുത്തിരിക്കുന്ന കേരള ജയിൽ ഓഫീസേഴ്സ് ടെസ്റ്റ് – മൂന്നാം പേപ്പർ ( പ്രാക്ടിക്കൽ ) പരീക്ഷയ്ക്ക് ജയിൽ ഐ.ജി. അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങളിൽ നിന്നും അതായത് 30-09-1993 വരെ RICA ൽ നിന്നും / SICA – ൽ നിന്നും 1-10-1993 മുതൽ 13-10-2003 വരെ SICA ൽ നിന്നു മാത്രവും 14-10-2003 മുതൽ RICA ൽ നിന്നും/ SICA ൽ നിന്നും ആംഡ് ആന്റ് സ്ക്വാഡ് ഡില്ലിൽ (റൈഫിൾ ഷൂട്ടിംഗ് , റിവോൾവർ ഷൂട്ടിംഗ് മുതലായവ) – പരീശീലനം വിജയകരമായി പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് മാത്രമേ അപേക്ഷിക്കുവാൻ അർഹതയുള്ളൂ .  

തമിഴ് നാട്ടിലെ വെല്ലൂരിലുള്ള RICA യുടെ പേര് APCA (Academy of Prisons & Correctional Administration) എന്നാക്കി മാറ്റിയിട്ടുള്ളതിനാൽ ടി സ്ഥാപനത്തിൽ നിന്നും സർട്ടിഫിക്കറ്റ് നേടിയിട്ടുള്ളവർക്കും പ്രായോഗിക പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ് . അല്ലാതെയുള്ളവരുടെ അപേക്ഷകൾ പരിഗണിക്കുന്നതല്ല . ട്രെയിനിംഗ് നേടിയിട്ടുള്ള സർട്ടിഫിക്കറ്റിന്റെ ശരിപ്പകർപ്പ് സ്വയം സാക്ഷ്യപ്പെടുത്തി ജോയിന്റ് സെക്രട്ടറി, വകുപ്പുതല പരീക്ഷാവിഭാഗം , കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ, പട്ടം, തിരുവനന്തപുരം എന്ന വിലാസത്തിൽ വകുപ്പുതല പരീക്ഷയുടെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയ്ക്ക മുൻപായി ലഭിക്കത്തക്കവിധം അയച്ചുതരേണ്ടതാണ്. അല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്. അവരെ പ്രായോഗിക പരീക്ഷയിൽ പങ്കെടുപ്പിക്കുന്നതല്ല. മേൽ പറഞ്ഞിരിക്കുന്ന ടെസ്റ്റിന്റെ പ്രായോഗിക പരീക്ഷ തിരുവനന്തപുരത്താ, തൃശൂരോ, കണ്ണുരോ സൗകര്യപ്രദമായ മറ്റേതെങ്കിലും കേന്ദ്രത്തിൽ വച്ചോ നടത്തുന്നതായിരിക്കും പ്രായോഗിക പരീക്ഷ നടത്തുന്ന സ്ഥലവും തീയതിയും യഥാവസരം പ്രസിദ്ധപ്പെടുത്തുന്നതാണ്.  

 

AE PCB

 

 

വകുപ്പുതല പരീക്ഷയുടെ ഭാഗമായി നടത്തിയിരുന്ന ജയിൽ സബോർഡിനേറ്റ് ആഫീസേഴ്സിന്റെ പ്രായോഗിക പരീക്ഷ 22.05.2019 ലെ സ.ഉ. ( കെ ) 54/2019 ആഭ്യന്തരം പ്രകാരം പെഷ്യൽ ടെസ്റ്റ് ആയി നടത്തുന്നതാണ് . അതിലേയ്ക്കായി പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കുന്നതാണ് Annexure – A യിൽ 31 – മതായി കൊടുത്തിരിക്കുന്ന കേരള പഞ്ചായത്ത് ടെസ്റ്റ് , പഞ്ചായത്ത് ഡിപ്പാർട്ട്മെന്റിലെ യു.ഡി ക്ലാർക്കുമാർ , ഹെഡ് ക്ലാർക്കുമാർ , പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസർമാർ എന്നിവർക്കു വേണ്ടി G.O. ( MS .) No.154/ 75/ LA & SWD dated 9-7-1975 പ്രകാരം നടത്തുന്ന പൊതുപരീക്ഷയാണ് . മുമ്പ് നടത്തിയിരുന്ന കേരള പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസേഴ്സ് ടെസ്റ്റ് പ്രസ്തുത ഉത്തരവ് പ്രകാരം നിർത്തലാക്കി കഴിഞ്ഞു . കേരള പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസേഴ്സ് ടെസ്റ്റിന്റെ എല്ലാ പേപ്പറുകളും ഇതിനകം തന്ന് ജയിച്ചിട്ടുള്ളവരെ പഞ്ചായത്ത് ടെസ്റ്റ് എഴുതുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട് . കേരള പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസേഴ്സ് ടെസ്റ്റിലെ ഏതെങ്കിലും പേപ്പറുകൾ ജയിക്കുവാൻ ഉള്ളവർ പഞ്ചായത്ത് ടെസ്റ്റിലെ തദനുസൃതമായ (Corresponding) പേപ്പറിന് ചേർന്ന് ജയിച്ചാൽ മതിയാകുന്നതാണ്.

 

ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് ഫോർ ദി എക്സിക്യൂട്ടീവ് ആന്റ് മിനിസ്റ്റീരിയൽ സ്റ്റാഫ് ഓഫ് കെ.എസ്.ഇ. ബോർഡ് എന്ന വകുപ്പുതല പരീക്ഷയുടെ പഴയസിലബസ്സിൽ മൂന്നാമത്തെ പേപ്പറായ Eletcrictiy Supply Act പ്രസ്തുത സിലബസ്സിൽ പാസ്സാകുന്നതിന് രണ്ട് അവസരം ( 07/2019 , 01/2020 ) നൽകിയിരുന്നതും ടി പേപ്പർ വിജയിക്കുന്ന മുറയ്ക്ക് പഴയ സിലബസ്സിലുള്ള സർട്ടിഫിക്കറ്റ് നൽകുന്നതും , 1/2019 മുതൽ പരിഷ്കരിച്ച muleimig lenge Eletcrictiy Act 2003 , Companies Act 2013 & Rules ഉം അതിനോടൊപ്പം പുതുതായി ഉൾപ്പെടുത്തിയ Goods and Services Tax , Indian Cotnract Act – 1872- ഉം പാസ്സാകുന്നവർക്കു മാത്രം പുതിയ സിലബസ്സിലുള്ള സർട്ടിഫിക്കറ്റ് നൽകുന്നതുമാണ് . Annexure – A യിൽ 24 – മതായി കൊടുത്തിരിക്കുന്ന Kerala Jail Officers Test ന്റെ പേപ്പർ സിലബസ്സിൽ പാസ്സായവർക്ക് ടി പേപ്പർ പുതിയ സിലബസ്സിൽ അപേക്ഷിച്ചു വിജയിക്കുന്ന മുറയ്ക്ക് പുതിയ സിലബസ്സിൽ ഉള്ള സർട്ടിഫിക്കറ്റ് നൽകുന്നതാണ് .  

 

KERALA PSC DEPARTMENTAL TESTS EXAM DURATION

എല്ലാ ടെസ്റ്റുകളും ഭാഗികമായി പാസ്സാകാവുന്നതാണ് . അതുകൊണ്ട് പരീക്ഷാർത്ഥികൾക്ക് അവർ പാസ്സാകേണ്ട് ടെസ്റ്റുകൾ മുഴുവനായോ ഒന്നോ അതിലധികമോ പേപ്പറുകൾക്ക് മാത്രമായോ ചേരുവാനുള്ള സ്വാതന്ത്യം ഉണ്ടായിരിക്കും . OMR മാതൃകയിലുള്ള ടെസ്റ്റുകളുടെ സമയം അക്കൗണ്ട് ടെസ്റ്റ് (ലോവർ) കെ.എസ്.ആർ , അക്കൗണ്ട് ടെസ്റ്റ് (ഹയർ) കെ.എസ്.ആർ. , അക്കൗണ്ട് ടെസ്റ്റ് ഫോർ എക്സിക്യൂട്ടിവ് ഓഫീസേഴ്സ് പേപ്പർ – Il (കെ.എസ്.ആർ.) എക്സൈസ് ടെസ്റ്റ് പാർട്ട് എ & പാർട്ട് ബി എന്നിവ ഒഴികെ ) ഒന്നര മണിക്കൂർ ആയിരിക്കുന്നതാണ്. (അക്കൗണ്ട് ടെസ്റ്റ് (ലോവർ) കെ.എസ്.ആർ. , അക്കൗണ്ട് ടെസ്റ്റ് (ഹയർ) കെ.എസ്.ആർ. , അക്കൗണ്ട് ടെസ്റ്റ് ഫോർ എക്സിക്യൂട്ടിവ് ഓഫീസേഴ്സ് പേപ്പർ – II (കെ.എസ്.ആർ.) , എക്സൈസ് ടെസ്റ്റ് (പാർട്ട് എ & പാർട്ട് ബി) എന്നീ പരീക്ഷകൾക്ക് രണ്ട് മണിക്കുർ ആയിരിക്കും സമയ ദൈർഘ്യം.

 

Free Chance ന് ആവശ്യപ്പെടുന്ന , അന്യത സേവനത്തിൽ ( On Deputation ) തുടരുന്ന ജീവനക്കാർ Parent Department – ലെ ആഫീസ് മേധാവി / വകുപ്പ് മേധാവിയെക്കൊണ്ട് അഡ്മിഷൻ ടിക്കറ്റിലെ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തേണ്ടതാണ് .

 

ജനപ്രതിനിധികളുടെ പേഴ്സണൽ സ്റ്റാഫിൽ അംഗമായിട്ടുള്ള സർക്കാർ ജീവനക്കാർ വകുപ്പുതല പരീക്ഷയ്ക്ക് ഹാജരാക്കുന്ന അഡ്മിഷൻ ടിക്കറ്റിലെ സാക്ഷ്യപ്പെടുത്തലുകൾ ബന്ധപ്പെട്ട ജനപ്രതിനിധി നിർവ്വഹിച്ചാലും മതിയാകും . അവരുടെ പേര് , പദവി മുതലായവ ഉൾക്കൊള്ളുന്ന സീലുകൾ യഥാസ്ഥാനത്ത് നിർബന്ധമായും പതിച്ചിരിക്കണം .  

 

GATE 20222  

 

SPECIAL TESTS  FOR PARTICULAR DEPARTMENTS

ഓരോ ടെസ്റ്റും അതാതു വകുപ്പിലെ ഉദ്യോഗസ്ഥർ പാസ്സായിരിക്കണമെന്ന് കാലാകാലങ്ങളിൽ പുറപ്പെടുവിച്ചിട്ടുള്ള സർക്കാർ ഉത്തരവിൻ പ്രകാരം നിർബന്ധമാക്കിയിട്ടുള്ളതാണ് . ( ജയിൽ ടെസ്റ്റ് , കേരള സ്റ്റേറ്റ് പ്രൊബേഷൻ ടെസ്റ്റ് , രജിസ്ട്രേഷൻ ടെസ്റ്റ് , ലോക്കൽ ഫണ്ട് ആഡിറ്റ് ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് , ഫോറസ്റ്റ് ടെസ്റ്റ് , പഞ്ചായത്ത് ടെസ്റ്റ് , കോഓപ്പറേറ്റീവ് ടെസ്റ്റ് , എസ്.സി. ഡെവലപ്പ്മെന്റ് ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് , കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് സർവ്വീസിലെ അംഗങ്ങൾക്കുള്ള ടെസ്റ്റ് എന്നിവ അതാതു വകുപ്പിലെ ഉദ്യാഗസ്ഥന്മാർക്ക് മാത്രമുള്ളതാണ് . കേരള സ്റ്റേറ്റ് പ്രൊബേഷൻ ടെസ്റ്റ് സാമൂഹ്യക്ഷേമവകുപ്പിലെ ഡിസ്ട്രിക്ട് പ്രാബേഷൻ ആഫീസർമാരെ ഉദ്ദേശിച്ചിട്ടുള്ളതാണ് .

 

വിവിധ വകുപ്പുകളിലുള്ളവർക്ക് അതാതു വകുപ്പുകളിൽ നിർബന്ധിതമാക്കിയിട്ടുള്ള എല്ലാ ടെസ്റ്റുകളും എഴുതുവാൻ കഴിയത്തക്കവിധമാണ് കമ്മീഷൻ ടൈംടേബിൾ തയ്യാറാക്കുന്നത് . എന്നാൽ ഏതെങ്കിലും വകുപ്പിൽ നിർബന്ധിതമല്ലാത്ത പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ ടൈംടേബിൾ പ്രകാരം പ്രസ്തുത പരീക്ഷ എഴുതുവാൻ സാധിക്കുമെങ്കിൽ മാത്രം അപേക്ഷിക്കേണ്ടതാണ് . അല്ലാതെ അതിനായി ടൈംടേബിളിൽ മാറ്റം വരുത്തുന്നതല്ല.

 

31.07.1986 ലെ GO ( Ms ) No. 249 / 86 / GAD അനുസരിച്ച് ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് ( L.F.S. ) ലുള്ള ജൂനിയർ മെംമ്പർമാർക്ക് യൂണിഫൈഡ് അക്കൗണ്ട് ടെസ്റ്റ് പ്രത്യേകം നടത്തുന്നതിനാൽ 15.12.1978 – ലെ GO ( Ms ) No.549 / 78 / GAD അനുസരിച്ചുള്ള അക്കൗണ്ട് ടെസ്റ്റ് ( ലോവർ ) നാല് പേപ്പറുകൾ ബാധകമായിരിക്കുന്നതല്ല . പ്രസ്തുത സർവ്വീസിലുള്ളവർ പ്രത്യേക വിജ്ഞാപന പ്രകാരം യൂണിഫൈഡ് അക്കൗണ്ട് ടെസ്റ്റിന് അപേക്ഷിച്ചു കൊള്ളണ്ടതാണ് . ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് ( I.F.S. ) – ലുള്ള ജൂനിയർ മെംമ്പർമാർ “ ഫോറസ്റ്റ് ടെസ്റ്റ് ഫോർ എക്സിക്യൂട്ടീവ് ആന്റ് കൺട്രോളിംഗ് സ്റ്റാഫ് ” എന്ന പരീക്ഷയ്ക്ക് ഈ വിജ്ഞാപന പ്രകാരം അപേക്ഷിക്കേണ്ടതില്ല . ടി പരീക്ഷയ്ക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം 19-2-1985 0900lvloe GO ( Ms ) No. 74 / 85 / GAD അനുസരിച്ച് പ്രത്യേകം പ്രസിദ്ധപ്പെടുത്തുന്നതാണ്.

 

Annexure – ‘ A ‘ യിൽ 15 മതായി കൊടുത്തിരിക്കുന്ന മുൻസിപ്പൽ ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് , മുൻസിപ്പൽ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്ന ക്ലാർക്കുമാർക്കുവേണ്ടി 12-7-1978 തീയതിയിലെ G.O ( Rt . ) 2072 / 78 / LA & S.W.D , 25-5-1979 തീയതിയിലെ G.O ( Rt . ) 1712 / 79 / L A & S.W.D , 20-2-1981 തീയതിയിലെ G.O ( M.S ) 3681 / LA & S.W.D. എന്നീ ഉത്തരവുകൾ പ്രകാരം നടത്തുന്ന് പരീക്ഷയാണ് .

 

KERALA PSC DEPARTMENTAL TESTS WITH BOOKS

ഈ പരീക്ഷയുടേയും കേരള മുൻസിപ്പൽ ടെസ്റ്റ് മൂന്നാം പേപ്പറിന്റേയും സിലബസ് ഒന്നു തന്നെയാണ് . പരീക്ഷാ ഹാളിൽ ബുക്കുകളുടെ സഹായത്തോടുകൂടി ഉത്തരമെഴുതാവുന്ന ടെസ്റ്റുകൾ ( with books ) ഏതെല്ലാമാണെന്ന് അനുബന്ധത്തിൽ സിലബസ് വിവരിക്കുന്നിടത്ത് വ്യക്തമാക്കിയിട്ടുണ്ട് . അങ്ങനെയുള്ള ടെസ്റ്റുകൾക്ക് നിശ്ചയിച്ചിട്ടുള്ള പുസ്തകങ്ങളും ( ഗവൺമെന്റ് പ്രസിദ്ധീകരണങ്ങൾ മാത്രം) അവയിൽ വരുത്തിയിട്ടുള്ള ഭേദഗതികളും തൽസംബന്ധമായി ഗവണ്മെന്റ് പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ആക്ട് ആന്റ് റൂൾസ് മാത്രം ഉപയോഗിക്കാവുന്നതാണ് . സർക്കാർ ഉത്തരവാകുന്ന മുറയ്ക്ക് നിശ്ചിത പേപ്പറിന് നിർദ്ദിഷ്ട കാലാവധിക്ക് അനുവദിക്കുന്ന സ്വകാര്യ പ്രസിദ്ധീകരണങ്ങൾ മാത്രമേ തദനുസൃതമായി പരീക്ഷാഹാളിൽ ഉപയോഗിക്കുവാൻ അനുവാദമുള്ളൂ .

ഇപ്രകാരം Time Table Notification ൽ വ്യക്തമായി പറഞ്ഞിട്ടുള്ളതല്ലാതെ സ്വകാര്യ പ്രസാധകർ പ്രസിദ്ധീകരിച്ചിട്ടുള്ള കേരള സർവ്വീസ് റൂൾസ് തുടങ്ങിയ ഒരു സ്വകാര്യ പ്രസിദ്ധീകരണവും പരീക്ഷാഹാളിൽ ഉപയോഗിക്കുവാൻ പാടുള്ളതല്ല . കുറിപ്പുകളോ വിവരങ്ങളോ അടങ്ങിയ ബുക്കുകളും ഗൈഡുകളും , അംഗീകൃത പുസ്തകങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് (ടൈം ടേബിൾ വിജ്ഞാപനത്തിൽ അനുവദിച്ചിട്ടുള്ളവ ഒഴികെ) എന്നിവയും പരീക്ഷാഹാളിൽ കൊണ്ടു വരുന്നതിന് അനുവദിക്കുന്നതല്ല .

ഈ നിർദ്ദേശങ്ങൾക്ക് വിപരീതമായി പെരുമാറുന്ന പരീക്ഷാർത്ഥികളുടെ പരീക്ഷാഫലം അസാധുവാക്കപ്പെടുന്നതാണ് . അതിനോടൊപ്പം തന്ന കമ്മീഷന് ഉചിതമെന്ന് തോന്നുന്ന മറ്റ് ശിക്ഷാ നടപടികളും സ്വീകരിക്കുന്നതാണ് . സിലബസിന്റെ നേർക്ക് ( with books ) എന്ന് എഴുതിയിട്ടില്ലാത്ത പരീക്ഷകൾ ബുക്കുകളുടെ സഹായമില്ലാതെ എഴുതേണ്ടതാണ് . മറ്റ് നിർദ്ദേശങ്ങൾ അഡ്മിഷൻ ടിക്കറ്റിനൊപ്പം ലഭിക്കുന്നതും അവ വായിച്ച് കൃത്യമായി പാലിക്കേണ്ടതുമാണ്.

ഡിപ്പാർട്ട്മെന്റൽ പരീക്ഷയ്ക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി വരെ പരീക്ഷാർത്ഥികൾക്ക് പേപ്പറുകൾ / മേഖല എന്നിവ മാറ്റുവാനുള്ള അവസരം അവരുടെ പാഫൈലിൽ ലഭ്യമാകുന്നതാണ് . പരീക്ഷാപേപ്പറുകൾ പരീക്ഷാർത്ഥികൾ സ്വയം തെരഞ്ഞെടുക്കുന്നതിനാൽ അവസാന തീയതിക്കു ശേഷം യാതൊരു കാരണവശാലും അനുവദിക്കപ്പെട്ട പേപ്പറുകളിൽ മാറ്റം നൽകുന്നതല്ല.

 

താഴെ പറയുന്ന ന്യൂനതകളുള്ള അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്.

1. മതിയായ അപേക്ഷാ ഫീസ് ഇല്ലാത്ത അപേക്ഷകൾ
2 . പരീക്ഷാഫീസ് അടയ്ക്കുന്നതിൽ നിന്നും ഒഴിവാക്കപ്പെടുന്നതിനുള്ള അർഹത ഇല്ലാതെ സൗജന്യ അവസരം ലഭിക്കുന്നതിന് അപേക്ഷിച്ചവരുടെ അപേക്ഷകൾ
3. ഒരു സർട്ടിഫിക്കറ്റിനാവശ്യമായ പേപ്പറുകൾക്ക് മുഴുവനായോ ഭാഗികമായോ സൗജന്യ അവസരം ഒരു തവണ രേഖപ്പെടുത്തുകയും പിന്നീട് സൗജന്യ അവസരത്തിന് അപേക്ഷിക്കുകയും ചെയ്തിട്ടുള്ളവർ
4. നിർദ്ദേശ പ്രകാരമല്ലാത്ത ഫോട്ടോയോടുകൂടിയ അപേക്ഷകൾ

 

താഴെ പറയുന്ന ന്യൂനതകളുള്ളവരുടെ പരീക്ഷാഫലം അസാധുവാക്കുന്നതാണ്.

1. അഡ്മിഷൻ ടിക്കറ്റിലെ സാക്ഷ്യപ്പെടുത്തലുകൾ യഥാവിധി നിർവ്വഹിക്കാതിരിക്കുക .
2. ഫീസ് സൗജന്യം അപേക്ഷയിൽ അവകാശപ്പെടുകയും ആയത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കാതിരിക്കുകയും ചെയ്യുക .
3. അഡ്മിഷൻ ടിക്കറ്റ് പ്രകാരം അനുവദിക്കാത്ത പേപ്പറുകൾക്ക് പരീക്ഷ എഴുതുക .
4. അഡ്മിഷൻ ടിക്കറ്റിലെ ഫോട്ടോയ്ക്കു മുകളിൽ മറ്റു ഫോട്ടോ ഒട്ടിച്ച് പരീക്ഷയ്ക്ക് ഹാജരാകുക

 

Admission Ticket for Kerala PSC Departmental Tests

പരീക്ഷാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് പരീക്ഷാ ഹാളിൽ ഹാജരാക്കേണ്ടതും പരിശോധനയ്ക്കായി അധികൃതർക്ക് കൈമാറേണ്ടതുമാണ് . അഡ്മിഷൻ ടിക്കറ്റ് ഹാജരാക്കാത്ത പക്ഷം പരീക്ഷ എഴുതുവാൻ അനുവദിക്കുന്നതല്ല . അഡ്മിഷൻ ടിക്കറ്റ് സാക്ഷ്യപ്പെടുത്തുമ്പോൾ പരീക്ഷാർത്ഥിയുടെ ഒപ്പ് , ഫോട്ടോ , പേര് എന്നിവയും ഫീചാൻസ് അവകാശപ്പെടുകയാണെങ്കിൽ ആയതും പരിശോധിച്ച് മേലധികാരി ബന്ധപ്പെട്ട് കോളങ്ങളിൽ മാർക്ക് ചെയ്തുവെന്നും ഓഫീസ് മുദയോടൊപ്പം സാക്ഷ്യപ്പെടുത്തുന്ന മേലധികാരിയുടെ ഒപ്പ് , പേര് , തസ്തികയുടെ പേര് എന്നിവയോരോന്നും വ്യക്തമായിത്തന്നെ അഡ്മിഷൻ ടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട് എന്നും ഉറപ്പു വരുത്തേണ്ടതാണ് . ആഫീസ് സീൽ മേലധികാരിയുടെ ഔദ്യാഗിക പദവിക്ക് തെളിവായി സ്വീകരിക്കുന്നതല്ല . അപേക്ഷകൻ തന്നെ ആഫീസ് മേലധികാരിയാണെങ്കിൽ അദ്ദേഹത്തിന്റെ മേലധികാരിയുടെ മേലൊപ്പും വാങ്ങിക്കേണ്ടതാണ് . ഇവയിൽ ഏതെങ്കിലുമൊന്ന് വിട്ടുപോകുന്നതിനാലും അപൂർണ്ണമോ , അവ്യക്തമോ ആയ സാക്ഷ്യപ്പെടുത്തലുകൾ കാരണം പരീക്ഷാർത്ഥികൾക്ക് പരീക്ഷ എഴുതുവാനുള്ള അവസരം നഷ്ടമാകുന്നതാണ്.

ഒന്നിൽ കൂടുതൽ ഏതെങ്കിലും കാരണവശാൽ വകുപ്പുതല പരീക്ഷകൾ റദ്ദാക്കുകയോ , മാറ്റിവെയ്ക്കുകയോ ചെയ്യുന്ന പക്ഷം ആയത് സംബന്ധിച്ച വിവരങ്ങൾ പ്രത ദൃശ്യമാധ്യമങ്ങൾ വഴി മാത്രം അറിയിക്കുന്നതാണ് . പരീക്ഷാർത്ഥികൾക്ക് വ്യക്തിഗത മെമ്മോ നൽകുന്നതല്ല .  

 

FOR KERALA PSC DEPARTMENTAL TESTS DETAILED NOTIFICATION

DOWNLOAD  

 

 

 

Leave a comment