
National Engineers Day Celebrations 2026: MAZE 8.0 Concludes with 600+ Teams from 66 Colleges Across Kerala
ദേശീയ എൻജിനീയേഴ്സ് ദിനാഘോഷം, ഓൾ കേരള ഇന്റർ കോളേജ് എൻജിനീയറിങ് ക്വിസ്, കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജ് ജേതാക്കൾ
തിരുവനന്തപുരം: ദേശീയ എൻജിനീയേഴ്സ് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഓൾ കേരള ഇന്റർ കോളേജ് എൻജിനീയറിങ് ക്വിസ് മത്സരമായ മെയ്‌സ് 8.0യുടെ ഗ്രാൻഡ് ഫിനാലെയിൽ കണ്ണൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജ് ജേതാക്കളായി. കോളേജിലെ വൈഷ്ണവ് എസ്. വിജയൻ, ലിയ റോസ് റോയ് എന്നിവരടങ്ങിയ ടീമാണ് ഒന്നാം സ്ഥാനം നേടിയത്.

തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമനിൽ നടന്ന സമാപനച്ചടങ്ങിൽ എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസ് മുഖ്യാതിഥിയായി. വിജ്ഞാന ഭാരതി സെക്രട്ടറി ജനറൽ ആർക്കിടെക്ട് പി.എ. വിവേകാനന്ദ പൈ, എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടർ പ്രൊഫ. ഡോ. ജയമോഹൻ ജെ., എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമൻ പ്രിൻസിപ്പൽ ഡോ. സ്മിതാമോൾ എം.ബി., വിജ്ഞാന ഭാരതി ദക്ഷിണേന്ത്യാ ഓർഗനൈസിങ് സെക്രട്ടറി അബ്ഗ ആർ., ഐ.ഇ.ഇ.ഇ. കേരള സെക്ഷൻ ചെയറും ഐ.ഐ.എസ്.ടി. സീനിയർ പ്രൊഫസറും അസോസിയേറ്റ് ഡീനുമായ ഡോ. ബി.എസ്. മനോജ്, എൽ.ബി.എസ്.ഐ.ടി.ഡബ്ല്യു. സിവിൽ എൻജിനീയറിങ് വിഭാഗം മേധാവി ഇൻ ചാർജ് പ്രൊഫ. രാധിക നായർ എൻ.ജെ., എനർജി കൺസർവേഷൻ സൊസൈറ്റി പേട്രണും കെ.എസ്.ഇ.ബി. മുൻ ചീഫ് എൻജിനീയറുമായ ഡോ. പവിത്രൻ, ഐ.എസ്.ടി.ഇ. കേരള സെക്ഷൻ മുൻ ചെയർമാനും ഗവൺമെന്റ് എൻജിനീയറിങ് കോളേജ് ബാർട്ടൺഹിൽ മുൻ പ്രിൻസിപ്പലുമായ ഡോ. അനിൽ ബി., പി.ഡബ്ല്യു.ഡി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ രാജേഷ് ആർ.ആർ., ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് അനിൽകുമാർ ആർ., ആർ.ജെ. ജോസ്ലിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിലെ സെറ ജോസ് എ., ശ്രദ്ധ ദേവി ജി.എ. എന്നിവർ രണ്ടാം സ്ഥാനവും പാലക്കാട് എൻ.എസ്.എസ്. കോളേജ് ഓഫ് എൻജിനീയറിങ്ങിലെ ശ്വേതശ്രീ എസ്., ഹൈഫ കലിയാടൻ എന്നിവർ മൂന്നാം സ്ഥാനവും നേടി. ഒരു ലക്ഷം രൂപയിലധികം വരുന്ന സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിജയികൾക്ക് വിതരണം ചെയ്തു.
സംസ്ഥാനത്തെ 66 എൻജിനീയറിങ് കോളേജുകളിൽനിന്നായി അറുനൂറിലധികം ടീമുകളാണ് മത്സരത്തിന്റെ വിവിധ ഘട്ടങ്ങളിൽ പങ്കെടുത്തത്. കൊച്ചി കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങ്, പാലക്കാട് എൻ.എസ്.എസ്. കോളേജ് ഓഫ് എൻജിനീയറിങ്, കണ്ണൂർ ഗവൺമെന്റ് കോളേജ് ഓഫ് എൻജിനീയറിങ്, തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ് എന്നിവിടങ്ങളിലായാണ് സോണൽ മത്സരങ്ങൾ നടന്നത്. സോണൽ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച 5 ടീമുകൾ വീതമാണ് ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരച്ചത്.
നാല് റൗണ്ടുകളിലായി നടന്ന ഫിനാലെയോടൊപ്പം കാണികൾക്കായി പ്രത്യേക ഓഡിയൻസ് ക്വിസും സംഘടിപ്പിച്ചു. പ്രൊഫഷണൽ എൻജിനീയർമാർക്കായുള്ള പ്രത്യേക ക്വിസ് മത്സരാം തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ) ഹാളിൽ മെയ്‌സ് 8.0യുടെ ഭാഗമായി നടന്നു.
സ്വദേശി സയൻസ് മൂവ്മെന്റും എൻജിനീയറിങ് പരിശീലന സ്ഥാപനമായ സിവിലിയൻസും സംയുക്തമായി എ.ഐ.സി.ടി.ഇ., എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാല എന്നിവയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്.
സിവിലിയൻസിന്റെ പുതിയ പഠന ആപ്ലിക്കേഷനായ സിവിലിയൻസ് വണ്ണിന്റെ ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു. സിവിലിയൻസ് ജനറൽ മാനേജർ എൻജിനീയർ രേവിത് സി.കെ. നന്ദി പറഞ്ഞു.


Leave a comment