National Engineers’ Day Celebrations: Civilianz MAZE 8.0 Zone 2

National Engineers’ Day Celebrations: Civilianz MAZE 8.0 Zone 2

ദേശീയ എൻജിനീയേഴ്സ് ദിനാഘോഷം: ‘മെയ്‌സ് 8.0’ സോൺ 2 മത്സരത്തിൽ എൻ.എസ്.എസ്. കോളേജ് ജേതാക്കൾ

ദേശീയ എൻജിനീയേഴ്സ് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അഖില കേരള ഇന്റർ കോളേജ് എൻജിനീയറിങ് ക്വിസ് മത്സരമായ ‘മെയ്‌സ് 8.0’-ന്റെ സോൺ 2 മത്സരം സെപ്റ്റംബർ ഒമ്പതിന് പാലക്കാട് എൻ.എസ്.എസ്. കോളേജ് ഓഫ് എൻജിനീയറിങ്ങിൽ നടന്നു. സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗങ്ങളിൽനിന്നായി നൂറിലധികം ടീമുകൾ പങ്കെടുത്തു.

വാശിയേറിയ മത്സരത്തിൽ ആതിഥേയരായ എൻ.എസ്.എസ്. കോളേജ് ഓഫ് എൻജിനീയറിങ്ങിലെ ശ്വേതശ്രീ എസ്., ഹൈഫ കലിയാടൻ എന്നിവർ ഒന്നാം സ്ഥാനം നേടി. ഇതേ കോളേജിലെ അഞ്ജിത പ്രവീൺ, അസ്ലഹ് എച്ച്. എന്നിവർ രണ്ടാം സ്ഥാനത്തെത്തി. തൃശൂർ ജ്യോതി എൻജിനീയറിങ് കോളേജിലെ പ്രാർത്ഥന വി., ചന്ദന ഹരിപ്രസാദ് എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി

എൻ.എസ്.എസ്. കോളേജ് ഓഫ് എൻജിനീയറിങ്ങിലെ അക്ഷയ എസ്., അക്ഷയ ഇ. എന്നിവർ നാലാം സ്ഥാനവും തൃശൂർ യൂണിവേഴ്സൽ എൻജിനീയറിങ് കോളേജിലെ മാനസ മനോഹരൻ, ശ്രേയ എൻ.എസ്. എന്നിവർ അഞ്ചാം സ്ഥാനവും നേടി. ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തിയ ടീമുകൾ സെപ്റ്റംബർ 17-ന് തിരുവനന്തപുരം എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമനിൽ നടക്കുന്ന ‘മെയ്‌സ് 8.0’ ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യത നേടി.

സമാപനച്ചടങ്ങിൽ ഇന്ദിരാഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ചിലെ ഹെൽത്ത് ആൻഡ് സേഫ്റ്റി എൻജിനീയറിങ് ഗ്രൂപ്പ് മുൻ ഡയറക്ടർ ഡോ. ഡി. പൊൻരാജ് സാങ്കേതിക പ്രഭാഷണം നടത്തി. എൻ.എസ്.എസ്. കോളേജ് ഓഫ് എൻജിനീയറിങ് പ്രിൻസിപ്പൽ ഡോ. സാജു എൻ. അധ്യക്ഷനായി.

വിജ്ഞാന ഭാരതി ദക്ഷിണേന്ത്യാ ഓർഗനൈസിങ് സെക്രട്ടറി അബ്ഗ ആർ., കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗം മേധാവി ഡോ. വാസന്തി വി., ഡീൻ (റിസർച്ച്) ഡോ. സുദീപ് യു., പാലക്കാട് ജില്ലാ പഞ്ചായത്ത് എൽ.എസ്.ജി.ഡി. എക്സിക്യൂട്ടീവ് എൻജിനീയർ ഷിജു ചന്ദ്രൻ ആർ., ഐ.ഐ.ടി. മദ്രാസ് മുൻ ചീഫ് ടെക്നോളജി ഓഫീസറൂം സ്വദേശി സയൻസ് മൂവ്മെന്റ് അംഗവുമായ ഡോ. ജയശ്രീ, സിവിൽ എൻജിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. നിഷ എ.എസ്., സിവിലിയൻസ് ജനറൽ മാനേജർ എൻജിനീയർ രേവിത് സി.കെ. എന്നിവർ സംസാരിച്ചു.

സ്വദേശി സയൻസ് മൂവ്മെന്റും സിവിലിയൻസും സംയുക്തമായി എ.ഐ.സി.ടി.ഇ., എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാല എന്നിവയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 11-ന് കണ്ണൂർ ഗവൺമെന്റ് കോളേജ് ഓഫ് എൻജിനീയറിങ്ങിലും 14-ന് തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിലും തുടർ സോണൽ മത്സരങ്ങൾ നടക്കും.

Leave a comment