ലോറി ഇടിച്ചു മൂന്നു നില കെട്ടിടം ചരിഞ്ഞ സംഭവം. എന്തൊക്കെ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കണം ?

ലോറി ഇടിച്ചു മൂന്നു നില കെട്ടിടം ചരിഞ്ഞു . എന്തൊക്കെ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കണം ?

Er. K. A. മുഹമ്മദ്‌ കുഞ്ഞു, Rtd.SE, Irrigation Dept.

കല്പറ്റയിൽ ഉണ്ടായ അപകടം…

കല്പറ്റയിൽ അപകടം ഉണ്ടായ സ്ഥലം

കല്പറ്റയിൽ അപകടം ഉണ്ടായ സ്ഥലം

Cement കയറ്റി വന്ന ലോറി റോഡ് സൈഡിലെ മൂന്ന് നില കെട്ടിടത്തിൽ ഇടിക്കുന്നു. ഇടിയുടെ ആഘാദത്തിൽ അപ്പോൾ തന്നെയല്ലാതെ കുറെ കഴിഞ്ഞപ്പോൾ കെട്ടിടം പതിയെ ചെരിയാൻ തുടങ്ങുന്നു. റോഡിലേക്ക് മറിയാം എന്ന് വിലയിരുത്തി കെട്ടിടം പൊളിച്ചു മാറ്റാൻ അധികൃതർ ഉത്തരവിടുന്നു. പൊളിക്കൽ തുടങ്ങിയിരിക്കുന്നു.

കല്പറ്റയിൽ അപകടം ഉണ്ടായ സ്ഥലം

കല്പറ്റയിൽ അപകടം ഉണ്ടായ സ്ഥലം

വളവും ഇറക്കവും ഉള്ള റോഡിലൂടെ രാത്രി 4 മണിക്ക് വരുന്ന ലോറി മറ്റൊരു വാഹനത്തെ ഇടിച്ചു തെറിപ്പിച്ചു കെട്ടിടത്തിന്റെ സൈഡിൽ വന്നിടിച്ചു നിൽക്കുന്നു.

 

70 കാരൻ ഉറക്കമിളച്ചു രാത്രിയിൽ ഓടിച്ച വാഹനം, ഏതൊരാളും മയങ്ങി പോകുന്ന സമയത്തു മറ്റൊരു വാഹനമായി ഇടിച്ചിട്ടും താഴെ കാപ്പിക്കടയും മുകളിലെ നിലകളിൽ താമസ മുറികളുള്ള സാമാന്യം നല്ല നിലയിൽ പ്രവർത്തിക്കുന്ന ഹോട്ടലിലെയോ ആദ്യം ഇടിക്കപ്പെട്ട വാഹനത്തിലെ ആളുകൾക്കോ കാര്യമായി ഒന്നും പറ്റിയില്ല എന്നതും അങ്ങനെയൊരു കെട്ടിടം അവിടെ ഇല്ലാതിരുന്നെങ്കിൽ താഴ്ചയുള്ള കൊക്കയിലേക്ക് പോകാമായിരുന്ന ലോറിയെ തടഞ്ഞു നിർത്തി ആളപായം ഇല്ല്ലാതാക്കിയതിനു സർവേശ്വരനോട് നന്ദി…..

ലോറി ഇടിച്ചു മൂന്നു നില കെട്ടിടം ചരിഞ്ഞു

ലോറി ഇടിച്ചു മൂന്നു നില കെട്ടിടം ചരിഞ്ഞു

കെട്ടിടത്തിന്റെ ബലക്ഷയം, തത്കാലിക കെട്ടിടം, Design ലെ പോരാഴ്ക, കാറ്റ് കൊണ്ടും ഭൂകമ്പം കൊണ്ടും ഉണ്ടാകാവുന്നതിനോടൊപ്പം ഇങ്ങനെ ലോറിയോ മറ്റോ ഇടിക്കുമ്പോൾ ഉണ്ടാവുന്ന horizontal load, പശ്ചാത്യ രാജ്യങ്ങളിലെ പോലെ ഇവിടെയും പരിഗണിക്കാത്തത് തുടങ്ങി പല അഭിപ്രായങ്ങളും വന്നെങ്കിലും മുകളിൽ പറഞ്ഞ ഒന്നിനോടും എനിക്ക് യോജിക്കാൻ ആവുന്നില്ല.

ലോറി ഇടിച്ചു മൂന്നു നില കെട്ടിടം ചരിഞ്ഞു

ഇടി നടന്നു മൂന്ന് നാലു മണിക്കൂർ കഴിഞ്ഞു ഒരു ദിവസത്തോളം കെട്ടിടം ഒന്ന് ചെരിഞ്ഞതല്ലാതെ മറ്റു അപകടങ്ങൾ ഉണ്ടായില്ല എന്നതും നാലാമത്തെ പടത്തിൽ നിന്നും ലോറി പോയി ഇടിച്ചു തകർന്ന പില്ലറും അതിന്റ ഫലമായി പൊട്ടിയ ബീമും മറുവശത്തെ പില്ലറും കാണുമ്പോൾ, പില്ലറിന്റെയും ബിമിന്റെയും size, കമ്പി തുടങ്ങിയവയും ഒക്കെ കാണുമ്പോൾ എനിക്കങ്ങനെ തർക്കിക്കുന്നു

.Wind, ഭൂകമ്പം തടങ്ങിയവക്ക് ലോകത്ത് ഓരോ ഭാഗത്തും ഇത് വരെ ഉണ്ടായവയിൽ നിന്നും ഉള്ള പഠനങ്ങൾ വച്ചു എന്തെല്ലാം ചെയ്യാം എന്നു code നിർദേശിക്കുന്നുണ്ട്. അത് പോലും അവയിൽ നിന്നും പൂണമായും രക്ഷപ്പെടുത്താനോ മുഴുവൻ ആയി പ്രതിരോധിക്കാനോ ആവുമെന്ന് ആരും അവകാശപ്പെട്ടും കണ്ടിട്ടില്ല.

മറിച്ചു ഇവിടെ സംഭവിച്ചത് പോലെ ഒരു മുന്നറിയിപ്പ് തരാനും അതിലുള്ളവർക്ക് രക്ഷപ്പെടാനുള്ള സമയം ലഭ്യമാക്കുക മാത്രമാണ് അവകാശപ്പെടുന്നത്.

അമേരിക്കയുടെ അഭിമാനമായിരുന്ന ഇരട്ട ഗോപുരങ്ങളെ വിമാനങ്ങൾക്ക് ഇടിച്ചു തരിപ്പണമാക്കാൻ കഴിഞ്ഞു എന്നത് ഒരു യാഥാർഥ്യം മാത്രം.

എത്ര ബലവും വലിപ്പവും ഉള്ള പാറയെ ഒന്നോ അല്ലെങ്കിൽ കൂടിയാൽ 5 kg ഉള്ള ചുറ്റിക കൊണ്ട് അടിച്ചു പൊട്ടിക്കുന്നതിനേക്കാൾ എത്രയോ ഇരട്ടി ഭാരം ആയിരിക്കും ആ തൂണുകളിൽ ചെന്നിടിച്ചതു?

കണക്കും സയൻസും ആവശ്യം വരുമ്പോൾ പഠിച്ചാൽ മതിയെന്ന് കരുതുന്നവർക്കല്ല, അവ കൂടി ബുദ്ധിമുട്ടിയെങ്കിലും എന്താവശ്യത്തിന് എന്ന് പോലും അറിയാതെയെങ്കിലും പഠിച്ച ഒരു എഞ്ചിനീയർക്ക് നിഷ്പ്രയാസം കഴിയുന്ന ഒന്നാണത്….

Impact force, മുകളിൽ നിന്നും വീണാലും വശങ്ങളിൽ നിന്നും ചെന്നിടിച്ചാലും ഉണ്ടാവുന്നത്.

ഓടികൊണ്ടടിരുന്ന വണ്ടിയെ തടഞ്ഞു നിർത്തുന്നതിനു വേണ്ട work ചെയ്തതും ഇടിക്കുന്നതിനു തൊട്ടു മുൻപുള്ള ഊർജവും (Kinetic Energy ) Law of Conservation of Energy പ്രകാരം ഒന്നായിരിക്കും.

KE = 1/2 mv^2 : where m= mass, v= velocity

Work = Fd : F = force, d= distance

അതായത് Force F = 1/2 m v^2/ d

ഇവിടെ d എന്നത് ഇടിയുടെ ആഘാദത്തിൽ പില്ലർ ഒടിഞ്ഞു നീങ്ങിയതും ലോറിയുടെ ബമ്പർ അകത്തേക്ക് വളഞ്ഞു നീങ്ങിയതും ആയ ദൂരം ആണ്.

ഇവിടെ മനസ്സലാക്കേണ്ടത് d സമവാക്യത്തിന്റെ സ്ച്ചേദം ആയതിനാൽ കുറയുംതോറും ഇടികൊണ്ടുള്ള ഭാരം കൂടികൊണ്ടേ ഇരിക്കും. d = 0 ആയാൽ ലോറി നെടുകെ പിളരാം, പൊട്ടിത്തെറിക്കാം

അപ്പോൾ കെട്ടിടം വീഴാതെയും ഇടിക്കുന്ന വസ്തു പൊട്ടി തെറിക്കാതെയുമുള്ള design ആണ് വേണ്ടിയിരുന്നത്. ഡിസൈനർ അറിഞ്ഞോ അറിയാതെയോ അത് സംഭവിച്ചിട്ടുണ്ട്.

ആരോ പറഞ്ഞപോലെ പില്ലറിന് ബലം കൂട്ടിയിരുന്നെങ്കിൽ അല്ലെങ്കിൽ റോഡരുകിൽ ബലമുള്ള എന്തെങ്കിലും തടഞ്ഞു നിർത്തൽ പ്രയോഗികവും അല്ലായിരുന്നു, അപകടകരവും ആകുമായിരുന്നു.

പിന്നെ എന്താണ് വഴി?

മുകളിൽ പറഞ്ഞ ഇടിയുടെ കാര്യത്തിൽ force നെ നിയന്ത്രിക്കുന്ന ഒരു ഘടകം കൂടിയുണ്ട്. അതാണ് സമയം. വന്നിടിക്കുന്ന സമയം… സമയം കൂടുംതോറും ആഘാദ്ധം കുറയും.

പ്രയോഗികമായി ചെയ്യാവുന്നവ….

അപകടം കൊണ്ടുണ്ടാവുന്നതായതു കൊണ്ട് തന്നെ അതിന്റെ സ്പീഡ് എത്രയാവും എന്നു തീരുമാനിക്കാൻ ആവില്ലല്ലോ. എന്നാൽ സ്പീഡ് ആണ് മുഖ്യ ഘടകം എന്നറിയുകയും ചെയ്യാം. അപ്പോൾ സ്പീഡ് കുറക്കാനുള്ള വഴി നോക്കുക.

1. മുറ്റം നിരപ്പ് റോഡിനെക്കാൾ മുക്കാൽ അടിയെങ്കിലും പൊക്കി step ആക്കുക. Parking നു വേണ്ടി ഒരിടത്തു മാത്രം ഡ്രൈവ് way കൊടുക്കുക.

2. സാമാന്യം ബലമുള്ള, എന്നാൽ ഇടിച്ചാൽ നീങ്ങുന്ന അല്ലെങ്കിൽ ഒടിയുന്ന പോസ്റ്റുകൾ അതിരിൽ നാട്ടുക.
.
3. കെട്ടിടം പറ്റാവുന്നിടത്തോളം മാറ്റി വയ്ക്കുക.

4. മുറ്റത്തു ചരൽ ഘനത്തിൽ വിരിക്കുക.

5. ഇടയ്ക്കിടെ ചരലിന്നടിയിൽ വരത്തക്ക വണ്ണം കോൺക്രീറ്റ് വരമ്പുകൾ വയ്ക്കുക.

6. കെട്ടിടത്തിന് പണ്ടുണ്ടായിരുന്നപോലെ രണ്ടടി വീതിയിലും പൊക്കത്തിലും ഉള്ള ചെങ്കല്ലു അല്ലെങ്കിൽ ഇഷ്ടിക കൊണ്ടുള്ള തിണ്ണ ഉണ്ടാകുക.

7. പുറം പില്ലറുകളുടെ പുറമെ അരയടി വിടവിട്ടു protection wall ആറടി പൊക്കത്തിൽ എങ്കിലും കൊടുക്കുക. ക്ലാഡിങ് കൊടുത്ത് ഭംഗിയാക്കാം.

ഇനിയും ചെറു വിദ്യകൾ പലതുമാകാം.

വളവുള്ള റോഡുകളുടെ പുറം വശം ആണ് കെട്ടിടം വരുന്നതെങ്കിൽ തീർച്ചയായും മുകളികൾ പറഞ്ഞവ നിർബന്ധമായും ചെയ്യാൻ ഓർക്കുക.

ലോറിക്കാരൻ അപകടം ഉണ്ടാക്കാൻ ആഗ്രഹിക്കില്ലല്ലോ… അവന്റെ ജീവനല്ലേ?

എന്നാൽ കെട്ടിടം വച്ചവർക്ക് ആനയോടൊപ്പം തോട്ടി കൂടി വാങ്ങാമായിരുന്നു.

Er. K. A. മുഹമ്മദ്‌ കുഞ്ഞു.
Rtd. Superintending Engineer
Irrigation Dept.

Leave a comment